Recipe

അടുപ്പ് കത്തിക്കാതെ പായസമുണ്ടാക്കാം, വെറും 5 മിനിറ്റിൽ | healthy-no-cook-payasam

ചേരുവകൾ

റോബസ്റ്റ പഴം നന്നായി പഴുത്തത് – 2 എണ്ണം
ശർക്കരപ്പൊടി – ആവശ്യത്തിന്
തേങ്ങാപ്പാൽ –  ഒരു കപ്പ്
ഏലയ്ക്ക (തൊലി കളഞ്ഞു പൊടിച്ചത്) – 2
ഉണക്ക മുന്തിരി – 6 എണ്ണം (രണ്ടായി   മുറിച്ചത്)
ഉപ്പ് – ഒരു നുള്ള്

ഉണ്ടാക്കുന്ന വിധം

പഴങ്ങൾ തൊലി കളഞ്ഞ് ഒരു പാത്രത്തിലിട്ട് നന്നായി ഉടയ്ക്കുക. അതിലേക്ക് നാളികേരപ്പാൽ, ശർക്കരപ്പൊടി, ഏലയ്ക്കപ്പൊടി, എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കുക. പാകം ചെയ്യാത്ത പഴം പായസം തയാര്‍. ആവശ്യമെങ്കിൽ കുറച്ച് ഉപ്പും ചേർക്കാം.

content highlight: healthy-no-cook-payasam