Kerala

മന്ത്രിസഭാ യോഗത്തിൽ അജിത് കുമാറിനെ അനുകൂലിച്ച് മുഖ്യമന്ത്രി ; ഡിജിപി പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകാൻ വാദിച്ച് പിണറായി വിജയൻ | chief-minister-argued

എ.​ഡി.​ജി.​പി അ​ജി​ത് കു​മാ​റി​ന് ഡി.​ജി.​പി പ​ദ​വി​യി​ലേ​ക്ക് സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കാ​ൻ മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ വാ​ദി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: ആ​ർ.​എ​സ്.​എ​സ് നേ​താ​വു​മാ​യു​ള്ള സ്വ​കാ​ര്യ കൂ​ടി​ക്കാ​ഴ്ച, തൃ​ശൂ​ർ പൂ​രം ക​ല​ക്ക​ൽ ഉ​ൾ​പ്പെ​ടെ വി​വാ​ദ​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന എ.​ഡി.​ജി.​പി അ​ജി​ത് കു​മാ​റി​ന് ഡി.​ജി.​പി പ​ദ​വി​യി​ലേ​ക്ക് സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കാ​ൻ മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ വാ​ദി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​തു​സം​ബ​ന്ധി​ച്ച് ചീ​ഫ് സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​യാ​യ സ​മി​തി​യു​ടെ ശി​പാ​ർ​ശ അ​ട​ങ്ങി​യ ഫ​യ​ൽ മു​ഖ്യ​മ​ന്ത്രി​യാ​ണ് മ​ന്ത്രി​സ​ഭ​യി​ൽ കൊ​ണ്ടു​വ​ന്ന​ത്.

എ​ന്നാ​ൽ, തൃ​ശൂ​ർ പൂ​രം ക​ല​ക്കി​യ​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ശ്ന​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന​യാ​ള​ല്ലേ അ​ജി​ത് കു​മാ​റെ​ന്ന് സി.​പി.​ഐ മ​ന്ത്രി​മാ​ർ ചോ​ദി​ച്ചു. മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ച് ചീ​ഫ് സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​യാ​യ ഉ​ന്ന​താ​ധി​കാ​ര സ​മി​തി ശി​പാ​ർ​ശ ചെ​യ്ത​താ​ണ് പ​ട്ടി​ക​യെ​ന്നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി.

തൃ​ശൂ​ർ പൂ​രം ക​ല​ക്ക​ൽ, ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യി​ലെ വീ​ഴ്ച, ആ​ർ.​എ​സ്.​എ​സ് നേ​താ​ക്ക​ളു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച എ​ന്നി​വ​യി​ൽ ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ ത്രി​ത​ല അ​ന്വേ​ഷ​ണ​വും അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ത്തി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​വും ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​തി​നാ​ൽ സ്ഥാ​ന​ക്ക​യ​റ്റം ത​ട​ഞ്ഞു​വെ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​രി​ശോ​ധ​ന സ​മി​തി സ്വീ​ക​രി​ച്ച​ത്.

കോ​ട​തി​യി​ൽ ചാ​ർ​ജ് ഷീ​റ്റ് ഫ​യ​ൽ ചെ​യ്ത് വി​ചാ​ര​ണ​ക്ക് കാ​ത്തി​രി​ക്കു​ക​യാ​ണെ​ങ്കി​ലോ അ​ച്ച​ട​ക്ക ന​ട​പ​ടി​ക്കാ​യി മെ​മ്മോ കൊ​ടു​ത്ത്​ സ​സ്പെ​ൻ​ഷ​നി​ൽ നി​ൽ​ക്കു​ക​യാ​ണെ​ങ്കി​ലോ മാ​ത്ര​മേ സ്ഥാ​ന​ക്ക​യ​റ്റ​ത്തി​ൽ നി​ന്ന് മാ​റ്റി​നി​ർ​ത്താ​ൻ ച​ട്ട​മു​ള്ളൂ​വെ​ന്നും മു​ഖ്യ​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു. മു​ഖ്യ​മ​ന്ത്രി അ​ജി​ത്തി​നാ​യി നി​ല​കൊ​ണ്ട​തോ​ടെ, സി.​പി.​ഐ മ​ന്ത്രി​മാ​ർ പി​ൻ​വാ​ങ്ങു​ക​യും പ​ട്ടി​ക​ക്ക് മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം ല​ഭി​ക്കു​ക​യു​മാ​യി​രു​ന്നു.

 

content highlight : chief-minister-argued-for-ajith-kumar-in-the-cabinet