പാലക്കാട്: സി.പി.എം ബ്രാഞ്ച് അംഗവും കുഴൽമന്ദം മുൻ ഓഫിസ് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ മുൻ പ്രാദേശിക നേതാവുമായ എം. ലെനിൻ ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി ജില്ല കാര്യാലയത്തിലെത്തി സംസ്‌ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാറിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്.
ജില്ല അധ്യക്ഷൻ കെ.എം. ഹരിദാസ്, ജില്ല ജനറൽ സെക്രട്ടറിമാരായ പി. വേണുഗോപാലൻ, എ.കെ. ഓമനക്കുട്ടൻ, ആലത്തൂർ മണ്ഡലം ജനറൽ സെക്രട്ടറി കനകദാസ് എന്നിവരും പങ്കെടുത്തു.
സി.പി.എം പ്രവർത്തകൻ മുകുന്ദനും ഇതോടൊപ്പം ബി.ജെ.പി അംഗത്വം സ്വീകരിച്ചു. തേങ്കുറുശ്ശി മഞ്ഞളൂർ പ്രദേശത്തെ സി.പി.എം പ്രാദേശിക നേതാവ് ഉൾപ്പെടെ ചിലർ വരും ദിവസങ്ങളിൽ രാജിവെച്ച് മറ്റ് പാർട്ടികളിൽ ചേരുമെന്ന് സൂചനയുണ്ട്.
content highlight : Member -of-Palakkad-CPM-branch-join-BJP