കുല്‍ഗാം: ജമ്മുക്ശ്മീരില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. അഞ്ച് ഭീകരവാദികളെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചു. ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയിലാണ് സംഭവം. ഏറ്റുമുട്ടലില്‍ രണ്ട് ജവാന്മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
കുല്‍ഗാമിലെ കദ്ദര്‍ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഭീകരവാദികള്‍ ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്‌ക്കെത്തിയ സുരക്ഷാസേനയ്‌ക്കെതിരെ വെടിവെയ്പ്പുണ്ടാവുകയായിരുന്നു. സുരക്ഷാ സേനയുടെ തിരിച്ചടിയിലാണ് അഞ്ചുപേര്‍ കൊല്ലപ്പെട്ടത്. കൂടുതല്‍ പേരുണ്ടോയെന്നറിയാന്‍ മേഖലയില്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട ഭീകരവാദികളെ തിരിച്ചറിഞ്ഞിട്ടില്ല.