തിരുവനന്തപുരം: അനധികൃതമായി സാമൂഹികക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി. കൃഷി വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരേയാണ് ആദ്യഘട്ടത്തില്‍ നടപടി. ഇതിന്റെ ഭാഗമായി മണ്ണ് സംരക്ഷവിഭാഗത്തിലെ ആറ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. സാജിത കെ.എ, ഷീജ കുമാരി ജി. ഭാര്‍ഗവി പി, ലീല കെ, രജനി കെ, നസീദ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
ധനവകുപ്പ് സംസ്ഥാനവകുപ്പ് ജീവനക്കാരിലെ ഒരു വിഭാഗം സാമൂഹ്യക്ഷേമ സുരക്ഷാ പെൻഷനിലെ അനധികൃതമായി കൈപ്പറ്റിയതായി കണ്ടെത്തിയിരുന്നു. തുടർന്ന് ഇവർക്കെതിരെ നടപടിയെടുക്കാനുള്ള മാർഗനിർദേശങ്ങൾ ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരുന്നു. ഇത് പ്രകാരം സർവീസിലുള്ള ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി വേണം എന്ന് ശിപാർശ ചെയ്തു. ഒപ്പം തന്നെ 18 ശതമാനം പലിശയോടെ പണം തിരികെ പിടിക്കണം എന്ന നിർദേശവും നൽകിയിരുന്നു. ഇത് വിവിധ വകുപ്പുകളാണ് നടപ്പിലാക്കേണ്ടത്.