Food

ഈ ഭക്ഷണങ്ങൾ വീണ്ടും ചൂടാക്കല്ലേ | Do not reheat these foods

പലർക്കുമുള്ള ഒരു സ്വഭാവമാണ് ഭക്ഷണങ്ങൾ ചൂടാക്കി കഴിക്കുന്നത്. എന്നാൽ ചില ആഹാരപദാർത്ഥങ്ങൾ വീണ്ടും ചൂടാക്കുമ്പോൾ വിഷമുളളതാവുകയും അത് ആരോഗ്യത്തെ മോശമായി ബാധിക്കുകയും ചെയ്യുന്നു. തിരക്ക് പിടിച്ച ജീവിതത്തിൽ മിക്ക ദിവസവും ബാക്കി വന്ന ഭക്ഷണം ഫ്രിഡ്ജിൽ വച്ച് വീണ്ടും ചൂടാക്കി കഴിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഒരിക്കലും വീണ്ടും ചൂടാക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങൾ ഇവയാണ്.

മുട്ട | egg

പ്രോട്ടീനുകളുടെ കൂടാരമാണ് മുട്ട. അതിനാൽ രണ്ടാമത് ചൂടാക്കുമ്പോൾ ഈ പ്രോട്ടീനുകൾ വിഷമയമാകും.

ചീര | Spinach

എല്ലാവരുടെയും ഇഷ്‌ട ഭക്ഷണമാണ് ധാരാളം പോഷകാഹാരങ്ങളുള്ള ചീര. എന്നാൽ രണ്ടാമത് ചുടാക്കുമ്പോൾ ചീരയിലടങ്ങിയ നൈട്രേറ്റുകൾ വിഷാംശമുളളതായി മാറുന്നു. അതിനാൽ ചീര ഒരിക്കലും വീണ്ടും ചൂടാക്കരുത്.

കൂൺ | Mushroom

ധാരാളം പ്രോട്ടീനുകളുള്ള കൂണും വീണ്ടും ചൂടാക്കിയാൽ കഴിക്കുന്നവർക്ക് പണികിട്ടും. ഇത് ദഹന സംബന്ധമായ പ്രശ്‌നങ്ങളുണ്ടാക്കുന്നു.

ക്യാരറ്റ് | carrot

കാരറ്റ് ഇഷ്‌ടമല്ലാത്തവരായി ആരേലുമുണ്ടോ? വീണ്ടും ചൂടാക്കിയാൽ വിഷമയമായി മാറുന്ന ഒന്നാണ് കാരറ്റും.

ബീറ്റ്റൂട്ട് | betroot

ധാരാളം പോഷകാഹാരങ്ങളുള്ള ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. എന്നാൽ ഇതും രണ്ടാമത് ചൂടാക്കി കഴിക്കുന്നത് ആരോഗ്യത്തെ ബാധിക്കും

ചിക്കൻ | Chicken

ഏവരുടെയും ഇഷ്‌ട ഭക്ഷണമാണ് ചിക്കൻ. എന്നാൽ ചിക്കൻ വീണ്ടും ചൂടാക്കുന്നത് ദഹനസംബന്ധമായ പ്രശ്‌നങ്ങളുണ്ടാക്കും.

ഉരുളക്കിഴങ്ങ് | Potato

മലയാളിയുടെ നിത്യഭക്ഷണ സാധനങ്ങളിലൊന്നാണ് ഉരുളക്കിഴങ്ങും. ഇതും രണ്ടാമത് ചൂടാക്കാൻ പാടില്ല. അഥവാ ചൂടാക്കണമെന്നുണ്ടെങ്കിൽ റഫ്രിജറേറ്ററിൽ വച്ച ശേഷം മാത്രം ചൂടാക്കുക. അങ്ങനെ ചെയ്യാത്ത പക്ഷം തണുത്ത ഉരുളക്കിഴങ്ങുകൾ ബോട്ടുലിസം എന്ന ബാക്‌ടീരിയയെ ഉൽപാദിപ്പിക്കുന്നു.