Food

ഉരുളക്കിഴങ്ങ് ഇനി കേടാകാതെ സൂക്ഷിക്കാം, ഇതുപോലെ ചെയ്‌താൽ മതി

ഒട്ടുമിക്ക ആളുകൾക്കും ഉരുളകിഴങ്ങ് വളരെ ഇഷ്ട്ടമാണ്, എന്നാൽ ഇത് കൂടുതൽ വാങ്ങി വയ്ക്കുമ്പോൾ പലപ്പോഴും കേടാകാറുണ്ട്. ചില എളുപ്പ വഴികളിലൂടെ ഉരുളക്കിഴങ്ങ് ആഴ്ചകളോ മാസങ്ങളോ കേടാകാതെ സൂക്ഷിക്കാം. എങ്ങനെയെന്ന് നോക്കിയാലോ?

  • ഉരുളക്കിഴങ്ങ് നല്ല വായുസഞ്ചാരമുള്ള സ്ഥലത്ത് സൂക്ഷിക്കുക.
  • ഉയർന്ന താപനിലയുളളതോ കൂടുതൽ സൂര്യപ്രകാശം ലഭിക്കുന്നതോ ആയ പ്രദേശങ്ങൾ ഒഴിവാക്കുക.
  • സുഷിരങ്ങളുള്ള പ്ലാസ്റ്റിക് ബാഗുകളും പേപ്പർ ബാഗുകളും ദീർഘനാൾ ഉരുളക്കിഴങ്ങ് കേടാകാതെ സംരക്ഷിക്കും.
  • ഉരുളക്കിഴങ്ങ് കഴുകി സൂക്ഷിക്കരുത്. പാചകം ചെയ്യുന്നതിനു മുൻപായി മാത്രം കഴുുകുക.
  • ഉരുളക്കിഴങ്ങിന്റെ തൊലിയിലെ പച്ച നിറം സോളനൈൻ എന്ന രാസവസ്തുവിന്റെ നിർമ്മിതിയാണ്. ഉരുളക്കിഴങ്ങ് വളരെയധികം വെളിച്ചത്തിന് വിധേയമാകുന്നതിനോടുള്ള സ്വാഭാവിക പ്രതികരണമാണിത്. സോളനൈൻ കയ്പേറിയ രുചി ഉണ്ടാക്കുന്നു, വലിയ അളവിൽ കഴിച്ചാൽ അസുഖമുണ്ടാകും. നേരിയ പച്ചപ്പ് ഉണ്ടെങ്കിൽ, പാചകം ചെയ്യുന്നതിനു മുമ്പ് ആ ഭാഗങ്ങൾ മുറിച്ചു മാറ്റുക.
  • നല്ല വായുസഞ്ചാരമുള്ള തണുത്ത, വരണ്ട, ഇരുണ്ട സ്ഥലത്ത് ഉരുളക്കിഴങ്ങ് സൂക്ഷിക്കുന്നത് ഉരുളക്കിഴങ്ങ് മുളയ്ക്കുന്നത് കുറയ്ക്കും.
  • ഉരുളക്കിഴങ്ങ് പാചകം ചെയ്യുന്നതിനു മുമ്പായി മുളച്ച ഭാഗം നീക്കം ചെയ്യുക.