Recipe

പുട്ടുപൊടി കൊണ്ടു മാത്രമല്ല ബാക്കി വന്ന ചോറു കൊണ്ടും പുട്ട് ഉണ്ടാക്കാം

പുട്ടുപൊടി കൊണ്ടു മാത്രമല്ല ബാക്കി വന്ന ചോറു കൊണ്ടും പുട്ട് ഉണ്ടാക്കാം. വെറും 5 മിനുട്ടിൽ തയ്യാറാക്കാവുന്ന സോഫ്റ്റ് പുട്ട്.

ആവശ്യമായ ചേരുവകൾ

  • അരിപ്പൊടി- 1 കപ്പ്
  • ചോറ്- 1 കപ്പ്
  • ചുവന്ന ഉള്ളി
  • ജീരകം
  • ഉപ്പ്

തയ്യാറാക്കുന്ന വിധം

ചോറും അരിപ്പൊടിയും ഉള്ളിയും ജീരകവും ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സിയുടെ ജാറിലിട്ട് പൊടിക്കുക. പുട്ട് കുറ്റിയിൽ തേങ്ങ ഇട്ടശേഷം പൊടി ഇട്ടുകൊടുത്ത് ആവിയിൽ വേവിച്ചെടുക്കുക.