ഉച്ചയൂണിനു മീൻ കാരിയുണ്ടെങ്കിൽ കുശാലായി. മീൻ മത്തി ആണെങ്കിൽ പിന്നെ പറയേണ്ട. നല്ല കിടിലൻ സ്വാദിൽ മുളകിട്ട മത്തി കറി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകള്‍
- വെളിച്ചെണ്ണ- 2 ടേബിള്‍ സ്പൂണ്‍
- മീന്‍ – 300 ഗ്രാം
- കടുക്- 1 ടീ സ്പൂണ്‍
- ഉലുവ- 1 ടീ സ്പൂണ്‍
- ഇഞ്ചി – 1 ടേബിള്‍ സ്പൂണ്‍
- വെളുത്തുളളി – 1 ടേബിള്‍ സ്പൂണ്‍
- ചുവന്നുളളി- 10 എണ്ണം
- കറിവേപ്പില- ആവശ്യത്തിന്
- ഉപ്പ്- ആവശ്യത്തിന്
- മഞ്ഞള്‍ പൊടി – 1 ടീ സ്പൂണ്‍
- കാശ്മീരി മുളക് പൊടി – 2 1/2 ടേബിള്‍ സ്പൂണ്‍
- തക്കാളി നീര്- 2 വലുത്
- പുളി വെളളം- 1/2 കപ്പ് (1 നാരങ്ങ പിഴിഞ്ഞു ചേര്‍ക്കാവുന്നതാണ്)
തയ്യാറാക്കുന്ന വിധം
വെളളിച്ചെണ്ണ, കടുക്, ഉലുവ, ചുവന്നുളളി, വെളളുത്തുളളി, ഇഞ്ചി, മഞ്ഞള്‍ പൊടി, മുളകു പൊടി എന്നിവ ചട്ടിയിലിട്ട് നല്ലവണ്ണം മിക്സ് ചെയ്യുക. തക്കാളി നീര്, പുളിവെളളം, ഉപ്പ്, 3/4 കപ്പ് വെളളം കറിവേപ്പില എന്നിവ ചേര്‍ത്തു അടച്ചുവയ്ക്കാം. നല്ല രീതിയില്‍ തിളച്ച ശേഷം ഇതിലേയ്ക്കു മത്തിയിട്ടു കൊടുക്കാം. ശേഷം 10-15 മിനിറ്റ് അടച്ചുവച്ച് ചെറിയ തീയില്‍ വേവിച്ചെടുക്കാം. അവസാനം കുറച്ചു വെളിച്ചെണ്ണ മുകളില്‍ ഒഴുച്ച് സെര്‍വ് ചെയ്യാവുന്നതാണ്.