കീർത്തി സുരേഷ്, ആന്റണി തട്ടിൽ വിവാഹം ഏറെ കൊട്ടിഘോഷിക്കപ്പെട്ട് നടന്നു കഴിഞ്ഞു. വിവാഹത്തിന് നിരവധി സിനിമാ താരങ്ങൾ പങ്കെടുത്തിരുന്നു. ഇപ്പോൾ തമിഴ് സൂപ്പർ സ്റ്റാർ വിജയ് വിവാഹത്തിന് എത്തിയതിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ‘ഞങ്ങളുടെ ഡ്രീം വെഡ്ഡിങ്ങിന് ഞങ്ങളുടെ ഡ്രീം ഐക്കൺ അനുഗ്രഹമേകാൻ എത്തി’ എന്നായിരുന്നു ചിത്രങ്ങൾ ഷെയർ ചെയ്ത് കീർത്തി ഇൻസ്റ്റാഗ്രാമിൽ എഴുതിയത്. തന്റെ ഇഷ്ട നടനാണ് വിജയ് എന്ന് കീർത്തി പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. വിജയ്‌ക്കൊപ്പം സർക്കാർ, ഭൈരവ എന്നീ ചിത്രങ്ങളിൽ കീർത്തി സുരേഷ് അഭിനയിച്ചിട്ടുണ്ട്.
കീർത്തി സുരേഷിന്റെ വിവാഹത്തിന് വിജയ് എത്തുന്നതുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങൾ നിറഞ്ഞു നിന്നിരുന്നു. വിജയുടെ പ്രൈവറ്റ് ജെറ്റിൽ ഒപ്പം സഞ്ചരിച്ചാണ് വിവാഹത്തിന് ഇരുവരും എത്തിയത് എന്നതാണ് വിവാദങ്ങൾക്ക് വഴിവെച്ച കാരണം. ഏറെനാളായി തമിഴ് സിനിമ ലോകത്ത് വിജയ്-തൃഷ പ്രണയബന്ധം എന്ന പേരിൽ നിരവധി ഗോസിപ്പുകൾ അടിച്ചിറങ്ങിയിരുന്നു. അതിന്റെ ബാക്കിയാണ് കീർത്തി സുരേഷിന്റെ വിവാഹത്തിന് ഇരുവരും ഒന്നിച്ചു പോയപ്പോൾ ഉണ്ടായ വിവാദം. എന്നാൽ ദീർഘനാളായി സിനിമയിലുള്ള ഇരുവരും തമ്മിൽ സൗഹൃദത്തിനപ്പുറം മറ്റൊന്നും ഇല്ല എന്നാണ് താരങ്ങളുടെ വിശദീകരണം.
ഗോവയിൽ വെച്ച് സ്വകാര്യ ചടങ്ങായി നടത്തിയ കീർത്തി സുരേഷിന്റെ വിവാഹത്തിൽ നിരവധി സിനിമ താരങ്ങൾ അണിനിരന്നിരുന്നു. കീർത്തിയുടെ ദീര്‍ഘകാല സുഹൃത്താണ് ആന്റണി തട്ടിൽ. 15 വർഷം നീണ്ട ഇരുവരുടെയും പ്രണയമാണ് വിവാഹത്തിലെത്തിയത്. ദുബായ് കേന്ദ്രീകരിച്ചുള്ള ബിസിനസുകാരനാണ് ആന്റണി തട്ടില്‍. നിർമ്മാതാവ് സുരേഷ് മേനോൻ്റെയും നടി മേനകയുടെയും മകളാണ് കീർത്തി. രജനി മുരുകനിൽ ശിവകാർത്തികേയനൊപ്പം അഭിനയിച്ചതിന് ശേഷം എ എൽ വിജയ് സംവിധാനം ചെയ്ത ഇത് എന്ന മായം എന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചത്. പിന്നീട് മഹാനടി എന്ന ലേബലിൽ കീര്ത്തി ഉയർന്നു. പ്രശസ്ക്ക്തി ഒപ്പം കീർത്തിയെ തേടി ചില ഗോസിപ്പുകളും പതിവായിരുന്നു.