Kerala

ടൂറിസ്റ്റ് വാനും കാറും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു, രണ്ടുപേർക്ക് ​ഗുരുതര പരിക്ക് | cherthala accident

ആന്ധ്രാപ്രദേശിൽ നിന്നെത്തിയ ടൂറിസ്റ്റ് വാനും കാറും ആണ് കൂട്ടിയിടിച്ചത്

ചേർ‌ത്തല: ടൂറിസ്റ്റ് വാനും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കോടൻ തുരുത്ത് സ്വദേശി അംബികയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അനുരാഗ്, നിമ്മി എന്നിവർക്ക് ഗുരുതരമായി പരുക്കേറ്റു. രണ്ടുപേരെയും കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.

ചേർത്തല ഒറ്റപ്പനയ്ക്ക് സമീപം ആന്ധ്രാപ്രദേശിൽ നിന്നെത്തിയ ടൂറിസ്റ്റ് വാനും കാറും ആണ് കൂട്ടിയിടിച്ചത്. അപകടം നടന്നതിനു പിന്നാലെ മൂന്നു പേരെയും ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അംബികയുടെ ജീവൻ രക്ഷിക്കാനായില്ല.

STORY HIGHLIGHT: cherthala accident one died