Food

ബേക്കറി വരെ പോകേണ്ട, മുട്ട പഫ്സ് ഇനി വീട്ടിൽ തയ്യാറാക്കാം

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ബേക്കറി ഐറ്റം ആണ് മുട്ട പഫ്സ്. എപ്പോഴും ഇത് വാങ്ങാൻ ബേക്കറി വരെ പോയി ഇനി കഷ്ടപ്പെടേണ്ട വീട്ടിൽ തന്നെ തയ്യാറാക്കാം.

ആദ്യം മുട്ട പഫ്സ് മസാല തയ്യാറാക്കാം

4 മുട്ട പുഴുങ്ങി വെക്കുക
3 സവാള നീളത്തിൽ അരിഞ്ഞതും 1 സ്പൂൺ ഇഞ്ചി വെള്ളുള്ളി പേസ്റ്റിനൊപ്പം
2 വേപ്പിലയും ഇട്ട് വഴറ്റുക. ഇതിലേക്ക് അര സ്പൂൺ മഞ്ഞൾ പൊടി , ആവിശ്യത്തിന് ഉപ്പ് അര ടീ സ്പൂൺ മുളക് പൊടി, ഒരു നുള്ള് കുരുമുളക് പൊടി 1 സ്പൂൺ തക്കാളി സോസ് എന്നിവ ചേർത്ത് വഴറ്റുക.

ഷീറ്റിന് വേണ്ടി 1 1/2കപ്പ് മൈദ 2 സ്പൂൺ തൈര് , കുറച്ച് ഉപ്പ്, അപ്പ സോഡ എന്നിവ ചേർത്ത് കുഴച്ച് കുറച്ച് സമയം വെച്ച് . ഉരുട്ടി കുറച്ച് വലുതായി പരത്തി, നീളത്തിൽ മുറിച്ച് രണ്ട് പീസ് വെച്ച് (+ ആകൃതിയിൽ)മസാലയും മുട്ടയും വെച്ച് പൊതിഞ്ഞ് എടുക്കുക. ഇത് എണ്ണയിൽ വറുത്ത് കോരുക.