Kerala

ആലപ്പുഴയില്‍ കുളിക്കാനിറങ്ങിയ പതിമൂന്നുകാരൻ മുങ്ങിമരിച്ചു; അപകടം മണൽ എടുത്ത കുഴിയിൽ അകപ്പെട്ട് | drowned to death

കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാൻ പോയപ്പോഴാണ് അപകടം

ആലപ്പുഴ: കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. തണ്ണീർമുക്കം വാലയിൽ രതീഷിൻ്റെ മകൻ ആര്യജിത്ത് (13) ആണ് മരിച്ചത്. രാവിലെ സ്കൂൾ പോകുന്നതിനു മുൻപ് കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാൻ പോയപ്പോഴാണ് അപകടം.

നീന്തുന്നതിനിടയിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണൽ എടുത്ത കുഴിയിൽ അകപ്പെടുകയായിരുന്നു. കൊക്കോതമംഗലം സെൻ്റ് ആൻ്റണീസ് ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ആര്യജിത്ത്. മാതാവ് : സീമ (വിജിലൻസ് ഓഫിസ് ഉദ്യോഗസ്ഥ).

STORY HIGHLIGHT: boy drowned to death