വടക്കുകിഴക്കന്‍ ഇന്ത്യയിലെ എട്ട് സംസ്ഥാനങ്ങളിലൊന്നായ മിസോറാമിന്റെ തലസ്ഥാനമാണ് ഐസ്വാള്‍. ഉയര്‍ന്ന കൊടുമുടികളും മലനിരകളും താഴ്വരകളും നിറഞ്ഞ് മനോഹരിയായ സമുദ്രനിരപ്പില്‍ നിന്ന് 1132 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഐസ്വാള്‍ നൂറ്റാണ്ടിന്റെ പഴമയും പൈതൃകവുമുള്ള നഗരമാണ്. വടക്ക്ഭാഗത്ത് ദര്‍ത്ത്ലാംഗ് കൊടിമുടി അതിരിടുന്ന ഐസ്വാളിന്റെ മനോഹാരിതക്ക് മാറ്റേകി ത്ളവാങ്ക് നദിയും ഇതിലൂടെ ഒഴുകുന്നത്. മിസോറാമില്‍ അതിവേഗം വളരുന്ന നഗരമാണ് ഐസ്വാള്‍. വളര്‍ച്ചയുടെ അടയാളമെന്നവണ്ണം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബഹുനില കെട്ടിടങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്.
പര്‍വതവാസികളുടെ നാട് എന്ന് അര്‍ഥം വരുന്ന ലാന്‍ഡ് ഓഫ് ദി മിസോസ് എന്നാണ് മിസോറാം എന്ന പദത്തിന്റെ അര്‍ഥം. രാജ്യത്തെ ചെറിയ സംസ്ഥാനങ്ങളിലൊന്നായ മിസോറാം മ്യാന്‍മറുമായും ബംഗ്ളാദേശുമായും അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ്. ആസാമും തൃപുരയും മണിപ്പൂരുമാണ് അന്തര്‍സംസ്ഥാന അതിര്‍ത്തികള്‍. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം കേന്ദ്രഭരണ പ്രദേശമായിരുന്ന മണിപ്പൂര്‍ 1987ലാണ് പ്രത്യേക സംസ്ഥാനമായത്. മംഗോളിയന്‍ പൈതൃകമുള്ളവരെന്ന് കരുതപ്പെടുന്ന മിസോകളാണ് നൂറ്റാണ്ടുകളായി ഇവിടത്തെ മലനിരകളില്‍ താമസിക്കുന്നത്.
കാര്‍ഷിക വൃത്തി അടിസ്ഥാനമാക്കിയുള്ള സംസ്കാരവും പൈതൃകവുമാണ് ഇവിടത്തുകാരുടേത്. വിളവെടുപ്പടക്കം കാര്‍ഷിക പ്രവര്‍ത്തികളുമായി ചേര്‍ന്നാണ് ഇവരുടെ സാംസ്കാരികവും സാമൂഹികവുമായ രീതികളും ഉല്‍സവങ്ങളും രൂപം കൊണ്ടിരിക്കുന്നത്. നൂറ്റാണ്ടുകളോളം വനത്തിന്‍െറ പ്രത്യേക ഭാഗം കത്തിച്ച ശേഷം കൃഷിയിറക്കുന്ന ജും കൃഷിരീതിയാണ് മിസോകള്‍ പിന്തുടര്‍ന്നിരുന്നത്. വനം കത്തിയതിന്‍െറ അവശിഷ്ടങ്ങളിലടങ്ങിയ പൊട്ടാസ്യം ആണ് വിളയുടെ വളര്‍ച്ചക്ക് പ്രധാനമായി ഉപയോഗിച്ചിരുന്നത്. ആഗസ്റ്റ് സെപ്റ്റംബര്‍ മാസങ്ങളില്‍ നടക്കുന്ന മിം കുട്ടും ഡിസംബര്‍ ജനുവരി മാസങ്ങളില്‍ നടക്കുന്ന പ്വാല്‍കുട്ടും ആണ് മിസോറാമിലെ പ്രധാന കാര്‍ഷിക ഉല്‍സവങ്ങള്‍. മുള കഷ്ണങ്ങള്‍ ഉപയോഗിച്ചുള്ള ഇവിടത്തുകാരുടെ താളാത്മക നൃത്ത പരിപാടിയായ ചെറാവ് നൃത്തം പ്രശസ്തമാണ്. ഇങ്ങനെ കാഴ്ചകളുടെ സമാഹാരമാണ് ഐസ്വാള്‍ ടൂറിസം സന്ദര്‍ശകര്‍ക്ക് മുന്നില്‍ തുറന്നുവെക്കുന്നത്.
കോട്ടപോലുള്ള നഗരമായ ഐസ്വാളില്‍ വിനോദസഞ്ചാരമേഖല ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്. വശീകരിക്കുന്നതും വിസ്മയമുണര്‍ത്തുന്നതുമായ നിരവധി പ്രകൃതിദത്ത വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് ഇവിടെയുള്ളത്. നഗരത്തിന്‍െറ പടിഞ്ഞാറ് വശത്ത് താഴ്വരയിലേക്ക് ഒഴുകിയിറങ്ങുന്ന ത്ളവാങ്ക് നദി കാണാതെ ഐസ്വാള്‍ സന്ദര്‍ശനം പൂര്‍ണമാകില്ല. നഗരത്തിന്‍െറ കിഴക്കുഭാഗത്ത് കൂടി ഒഴുകി താഴ്വരയിലേക്ക് പതഞ്ഞൊഴുകുന്ന തുരിയല്‍ നദിയുടെ കാഴ്ചയും കാണേണ്ടതാണ്. ബോട്ട്യാത്രക്കാര്‍ക്ക് അവസരമുള്ള താംദി തടാകമാണ് മറ്റൊരു പ്രധാന കാഴ്ച. മീന്‍പിടുത്തം ഇഷ്ടമുള്ളവര്‍ക്ക് സൈഹയിലെ ചിംട്ടൂയിപുയി തടാകത്തിലേക്ക് പോകാം.
മിസോറാമിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ വാന്‍റാവാംഗാണ് ഐസ്വാളിലെ ഏറ്റവും പ്രാധാന്യമുള്ള കാഴ്ച. 750 അടി ഉയരത്തില്‍ നിന്നാണ് ഇവിടെ വെള്ളം വീഴുന്നത്. മിസോറാമിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ഫവാംഗ്പുയി ആകട്ടെ അപൂര്‍വങ്ങളായ ഓര്‍ക്കിഡുകളുടെയും റോഡോഡെന്‍ഡ്രോണ്‍ പൂക്കളുടെയും ചിത്രശലഭങ്ങളുടെയും കേന്ദ്രമാണ്. കാട്ടാടുകളെയും ഇവിടെ ധാരാളമായി കണ്ടുവരുന്നുണ്ട്. സംസ്ഥാന തലസ്ഥാനമെന്നതിലുപരി മിസോറാമിന്‍െറ സാംസ്കാരിക തലസ്ഥാനവുമാണ് ഐസ്വാള്‍. മിസോറാം സ്റ്റേറ്റ് മ്യൂസിയം, സോളമന്‍ ക്ഷേത്രം, ഐസ്വാള്‍ രുംഗ്ഡിയിലെ ഇരട്ടതടാകം എന്നിവയാണ് ഇവിടത്തെ മറ്റ് ആകര്‍ഷണീയ സ്ഥലങ്ങള്‍.ഐസ്വാളിനോട് ചേര്‍ന്നുള്ള റെയ്ക്ക് ആണ് മറ്റൊരു ആകര്‍ഷണ കാഴ്ച. പരമ്പരാഗത രീതിയിലുള്ള മിസോ നിവാസികളുടെ കുടിലുകളാണ് ഇവിടത്തെ ആകര്‍ഷണം. ഇടതൂര്‍ന്ന വനങ്ങളും കൂര്‍ത്ത പര്‍വത നിരകളും ഒക്കെയായി മനോഹര അനീഭവം നല്‍കുന്ന ഗ്രാമമാണ് റെയ്ക്ക്.
STORY HIGHLIGHTS: The beauty of heights; Let’s go to Aizawl