Health

എന്താണ് ഡിംഗ ഡിംഗ രോഗം? അറിയാം ഉഗാണ്ടയില്‍ പടരുന്ന ഈ രോഗാവസ്ഥയെക്കുറിച്ച് – what is dinga dinga disease

മറ്റ് രോഗങ്ങളിൽ നിന്ന് ഡിങ്ക ഡിങ്കയെ വ്യത്യസ്തമാക്കുന്നത് നൃത്തത്തിന് സമാനമായ വിറയൽ തന്നെയാണ്

വിചിത്രമായ ഒരു രോഗം ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയില്‍ പടര്‍ന്നു പിടിക്കുന്നു. ഇതിൻ്റെ പേരും വിചിത്രമാണ്. ‘ഡിംഗ ഡിംഗ’ എന്നാണ് ഈ രോഗത്തിന് നൽകിയിരിക്കുന്ന പേര്. അതെന്ത് രോഗമാണന്നല്ലേ? അതിന് കാരണം ഈ രോഗത്തിൻ്റെ ലക്ഷണങ്ങളാണ്. ഈ രോഗം പിടിപെടുന്നവർക്ക് പനിയും ശരീരം വിറച്ചുതുള്ളുന്ന അവസ്ഥയുമുണ്ടാകും. ഇത് ഏറെയും ബാധിക്കപ്പെട്ടിരിക്കുന്നത് സ്ത്രീകളിലും കുട്ടികളിലുമാണ്.

അതുകൊണ്ട് തന്നെ പ്രാദേശിക ഭാഷയില്‍ ‘നൃത്തം ചെയ്യുന്നത് പോലെ കുലുങ്ങുക’ എന്ന അര്‍ത്ഥം വരുന്ന ‘ഡിംഗ ഡിംഗ’ എന്ന പേരാണ് ഈ രോഗത്തിന് നല്‍കിയിരിക്കുന്നതും. കടുത്ത പനി, ശരീരത്തിന് ബലക്ഷയം, ക്ഷീണം, നടക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയവയാണ് മറ്റ് ലക്ഷണങ്ങള്‍. ചില സന്ദർഭങ്ങളിൽ പക്ഷാഘാതവും അനുഭവപ്പെടാം. രോഗം ബാധിച്ച് മരണമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും ഉഗാണ്ടയില്‍ രോഗം അതിവേഗത്തിലാണ് പടരുന്നത്. നൂറുകണക്കിന് പേര്‍ രോഗബാധിതരായതായി എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. രോഗ കാരണം കൃത്യമായി ഇതുവരെയും കണ്ടെത്തിയിട്ടില്ല.

മറ്റ് രോഗങ്ങളിൽ നിന്ന് ഡിങ്ക ഡിങ്കയെ വ്യത്യസ്തമാക്കുന്നത് നൃത്തത്തിന് സമാനമായ വിറയൽ തന്നെയാണ്. ബുണ്ടിബുഗ്യോയില്‍ 300 പേരെ രോഗം ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2023-ലാണ് രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ആന്റിബയോട്ടിക്കുകള്‍ ആണ് പ്രധാനമായും രോഗം ബാധിച്ചവര്‍ക്കുള്ള ചികിത്സയ്ക്കായി നല്‍കുന്നത്.

STORY HIGHLIGHT: what is dinga dinga disease