ബ്രേക്‌ഫാസ്‌റ്റായി ഒരു വെറൈറ്റി ഇടിയപ്പം കഴിച്ചാലോ. കാഴ്‌ചയിൽ സൂപ്പർ ഫുഡായ ഈ ഭക്ഷണം രുചിയിലും ഏറെ മുന്നിൽ തന്നെയാണ്. വളരെ ഈസിയായി പൂ പോലുള്ള ബീറ്റ്‌റൂട്ട് ഇടിയപ്പം 10 മിനിറ്റ് കൊണ്ട് തയാറാക്കാം.
ചേരുവകൾ
- അരിപ്പൊടി – 1 കപ്പ്
- ബീറ്ററൂട്ട് – 1/2 കഷ്‌ണം
- തേങ്ങ – ആവശ്യത്തിന്
- ചൂടുവെള്ളം – 1 കപ്പ്
- ഉപ്പ് – ആവശ്യത്തിന്
തയ്യറാക്കുന്ന വിധം
ആദ്യം ബീറ്റ്റൂട്ട് ചെറിയ കഷണങ്ങളായി അറിഞ്ഞതിന് ശേഷം മിക്‌സി ജാറിലേക്കിട്ട് അരച്ചെടുക്കുക. ബീറ്റ്‌റൂട്ട് ചാർ അരിച്ച് മാറ്റി വയ്ക്കാം. ഒരു പാത്രത്തിലേക്ക് അരിപൊടിയിട്ട് ചൂടുവെള്ളവും ബീറ്റ്‌റൂട്ട് ചാറും ഒഴിച്ച് മാവ് കുഴച്ചെടുക്കുക. ശേഷം ഇടിയപ്പ അച്ചിലേക്ക് ഈ മാവ് നിരച്ച് കൊടുക്കാം. ഇഡലി തട്ടിൽ ചിരകിയ തേങ്ങയിട്ട് ഇതിന് മുകളിലേക്ക് ഇടിയപ്പം പിഴിഞ്ഞ് ആവിയിൽ വേവിച്ചെടുക്കുക. സ്വാദിഷ്ട്ടമായ ഇടിയപ്പം തയ്യാർ.
STORY HIGHLIGHT: Beetroot Idiyappam