കണ്ണൂർ: ആലക്കോട് കാപ്പിമല വെള്ളച്ചാട്ടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തളിപ്പറമ്പ് കമ്പിൽ നാലാം പീടിക സ്വദേശി ഹസീബ് ആണ് മരിച്ചത്. വെള്ളത്തിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ ഉച്ചക്ക് രണ്ട് മണിയോടെ വിനോദ സഞ്ചാരികളാണ് മൃതദേഹം കണ്ടത്. മുങ്ങി മരണമെന്നാണ് പൊലീസ് നിഗമനം. കഴിഞ്ഞ ദിവസങ്ങളിലും യുവാവ് വെള്ളച്ചാട്ടത്തിൽ എത്തിയിരുന്നതായി നാട്ടുകാർ പറയുന്നു. അസ്വാഭാവിക മരണത്തിന് ആലക്കോട് പൊലീസ് കേസെടുത്തു.
content highlight : young-man-found-dead