ചേരുവകൾ :
വെണ്ടയ്ക്ക
സവാള -1
പച്ചമുളക്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 സ്പൂൺ
തൈര് -1 കപ്പ്
മുളക് പൊടി -1 -½ സ്പൂൺ
മഞ്ഞൾ പൊടി
ഗരം മസാല
മല്ലി പൊടി
കടല മാവ് -1 സ്പൂൺ
ചെറിയ ജീരകം / വലിയ ജീരകം
തക്കാളി
തയ്യാറാക്കുന്ന രീതി :
250 g വെണ്ടയ്ക കഴുകി ചെറിയ കഷ്ണമായി മുറിക്കുക. ഇനി ഒരു കാൽ കപ്പ് തൈര് എടുകാം. അതിലേക് മഞ്ഞൾ പൊടി, മല്ലി പൊടി, മുളക് പൊടി, ഒരു സ്പൂൺ കടല മാവ് ചേർക്കാം. ഇവ നല്ല പോലെ മിക്സ് ചെയ്ത് എടുക്കുക. ഇനി ഒരു പാൻ എടുത്ത് അതിലേക് കുറച്ച് വെളിച്ചെണ്ണ ഒഴിച് കൊടുക്കുക. ഇതിലേയ്ക് നേരത്തെ മുറിച് വെച്ച വേണ്ടയ്ക്ക ഈ എണ്ണയിലിട്ട് വറുത്തെടുക്കാം. ഇതേ എണ്ണയിൽ കാൽ സ്പൂൺ കടുക്, അര സ്പൂൺ ചെറിയ ജീരകം, വലിയ ജീരകം ചേർക്കുക.
ഇതിലേയ്ക് ഒരു വലിയ സവാള ചെറുതായി അരിഞ്ഞത് ചേർക്കുക. അതുപോലെ രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ഇവ നല്ലപോലെ വഴറ്റിഎടുക്കുക. ഉപ്പും കൂടെ അര സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ട് കൊടുക്കുക. ഇതിൽ ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ഇവ നല്ലപോലെ വഴറ്റി കഴിഞ്ഞാൽ നേരത്തെ തയ്യാറാക്കിയ തൈര് മിക്സ് അതിൽ ചേർക്കുക. ഇനി ഇതിൽ മുക്കാൽ കപ്പ് ചൂടുവെള്ളം ചേർക്കുക. നല്ലപോലെ ചൂടായി വന്നാൽ അതിൽ നേരതെ വറുത്തെടുത്ത വെണ്ടയ്ക്ക ഇട്ട് കൊടുക്കുക.അതിലേക് ഗരം മസാല ചേർത്ത് കൊടുകാം. ചോറിന്റെ കൂടെ കഴിക്കാൻ ആണെങ്കിൽ ഈ രീതിയിൽ കറി ഓഫ് ചെയ്യാം. ഇനി ചപ്പാത്തിയുടെ കൂടെയാണ് കഴിക്കുന്നത് എങ്കിൽ ഇതിലേക് ഉള്ളി വലുതായി അരിഞ്ഞത്, തക്കാളി ചേർത്ത് കുറച്ച് വേവിച്ചതിന് ശേഷം ഓഫ് ചെയ്യാം.