ആരോഗ്യത്തിനേറെ ഗുണം ചെയ്യുന്ന ഒന്നാണ് മട്ടന്‍ സൂപ്പ്. ശരീരത്തിന്റെ ചൂട് നിലനിര്‍ത്തുന്നതില്‍ ഇത് ഗുണം ചെയ്യും. ശരീരത്തിന്‍ കാത്സ്യത്തിന്റെ അളവ് ആരോഗ്യകരമായി നിലനിര്‍ത്താനും ഇതിന് കഴിവുണ്ട്. എളുപ്പത്തിലൊരു മട്ടന്‍ സൂപ്പ് ഉണ്ടാക്കാം.
ചേരുവകള്‍
മട്ടണ്‍- 1/4 കിലോ
വെള്ളം -2 കപ്പ്
മഞ്ഞള്‍ പൊടി- 1/2 ടീസ്പൂണ്‍
കുരുമുളക് പൊടി- 1/2 ടീസ്പൂണ്‍
ജീരകപ്പൊടി- 1/4 ടീസ്പൂണ്‍
ഗരം മസാല -1/2 ടീസ്പൂണ്‍
ഇഞ്ചി പേസ്റ്റ്-1/2 ടീസ്പൂണ്‍
വെളുത്തുള്ളി പേസ്റ്റ്-1/2 ടീസ്പൂണ്‍
മല്ലിയില- 1 ടീസ്പൂണ്‍ ചെറുതായി അരിഞ്ഞത്
തയ്യാറാക്കുന്ന വിധം
ആദ്യം നന്നായി കഴുകി വൃത്തിയാക്കിയ മട്ടന്‍ കഷ്ണങ്ങള്‍ കുക്കറിലേയ്ക്ക് ഇടുക. അതിനൊപ്പം രണ്ടു കപ്പ് വെള്ളവും ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്, കുരുമുളക് പൊടി, ജീരകം ,ഗരം മസാല, ഉപ്പ് എന്നിവയും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ശേഷമിത് എട്ടു വിസില്‍ വരുന്നത് വരെ നന്നായി വേവിച്ചെടുക്കണം. കുക്കറിന്റെ ആവി പോയതിന് ശേഷം കുക്കര്‍ തുറന്ന് മല്ലിയില അരിഞ്ഞതും ചേര്‍ത്ത് ചെറുചൂടോടെ ഉപയോഗിക്കാം. വേണമെങ്കില്‍ കുരുമുളക് പൊടി മുകളില്‍ വീണ്ടും വിതറിക്കൊടുക്കാം.
content highlight: mutton-soup-recipe