Wayanad

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ മലയാളി മരിച്ചു| man-died

വർഷത്തോളം മദീന അൽ അബീർ ക്ലിനിക്കിലെ ജീവനക്കാരനായി സേവനമനുഷ്ഠിച്ചതിനുശേഷം മൂന്ന് വർഷം മുമ്പാണ് പ്രവാസം അവസാനിപ്പിച്ച് മടങ്ങിയത്.

റിയാദ്: മുൻ പ്രവാസിയും കെഎംസിസി മദീന സെൻട്രൽ കമ്മിറ്റി ഉപദേശക സമിതി ചെയർമാനായി ഏറെക്കാലം സേവനമനുഷ്ഠിക്കുകയും ചെയ്ത വയനാട് മേപ്പാടി റിപ്പൺ സ്വദേശി മുഹമ്മദ് (60) ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ മരിച്ചു.

14 വർഷത്തോളം മദീനയിൽ പ്രവാസിയായിരുന്ന ഇദ്ദേഹം മദീന ഹജ്ജ് വെൽഫയർ ഫോറം, ഇസ്ലാഹി സെൻറർ തുടങ്ങിയ സംഘടനകളിലെ സജീവപ്രവർത്തകൻ കൂടിയായിരുന്നു. 10 വർഷത്തോളം മദീന അൽ അബീർ ക്ലിനിക്കിലെ ജീവനക്കാരനായി സേവനമനുഷ്ഠിച്ചതിനുശേഷം മൂന്ന് വർഷം മുമ്പാണ് പ്രവാസം അവസാനിപ്പിച്ച് മടങ്ങിയത്. ഭാര്യ: സാജിത, മക്കൾ: അഫ്സൽ ഹുദാ, ത്വാഹാ (മക്ക). റിപ്പൺ ജുമാമസ്ജിദിൽ ഖബറടക്കി.

content highlight :expatriate-man-died-in-homeland

Latest News