ഈ ലോകത്ത് മനുഷ്യരെക്കാൾ കൂടുതൽ പൂച്ചകളുള്ള ഒരു ദ്വീപിനെ പറ്റി നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? എന്നാൽ അങ്ങനെ ഒരു ദ്വീപുണ്ട് അങ്ങ് ജപ്പാനിൽ. ജപ്പാൻ്റെ തീരത്ത് സ്ഥിതി ചെയ്യുന്ന താഷിരോജിമ എന്ന ദ്വീപിലാണ് ഇത്തരത്തിൽ പൂച്ചകൾ ഉള്ളത്. ‘പൂച്ച ദ്വീപ്’ എന്നാണ് താഷിരോജിമ അറിയപ്പെടുന്നത്. ഈ ദ്വീപിൽ പൂച്ചകളുടെ എണ്ണം മനുഷ്യരുടെ എണ്ണത്തേക്കാൾ വളരെ കൂടുതലാണ്. പണ്ടുക്കാലത്ത് ഇവിടെയുള്ളവർ തുണി വ്യവസായത്തിനായി പട്ടുനൂൽ ഉൽപാദനം നടത്തിയിരുന്നു. എന്നാൽ ഇത്തരം പട്ടുനൂൽ പുഴുക്കളെ എലികൾ നശിപ്പിക്കുമെന്ന് നാട്ടുകാർ ഭയന്നതിനാൽ കുറച്ച് പൂച്ചകളെ ഇറക്കുമതി ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
അങ്ങനെ പ്രശ്നപരിഹാരത്തിനാണ് ഇവിടേക്ക് വളർത്തുപൂച്ചകളെ ഇറക്കുമതി ചെയ്തത്. ദ്വീപ് തെരുവുകളിൽ സ്വതന്ത്രമായി സഞ്ചരിക്കാൻ പൂച്ചകളെ അനുവദിച്ചിരുന്നു. അവ സ്വാഭാവികമായും കൂടുതൽ പെറ്റുപെരുകുകയും ഒടുവിൽ ദ്വീപിലെ മനുഷ്യരുടെ എണ്ണത്തെ മറികടക്കുകയും ചെയ്തു. ഇവിടുത്തെ പൂച്ചകളെ ഈ ദ്വീപിലുള്ളവർ വളരെ അധികം ഇഷ്ടപ്പെടുന്നുണ്ട്. പൂച്ചകൾക്ക് നന്നായി ഭക്ഷണം കൊടുത്താണ് അവയെ വളർത്തുന്നുണ്ട്.
പൂച്ചകൾ അവർക്ക് ഭാഗ്യം കൊണ്ടുവരുമെന്നാണ് ജാപ്പനീസ് നിവാസികൾ വിശ്വസിച്ചിരുന്നത്. ദ്വീപിൻ്റെ മധ്യത്തിൽ നെക്കോ-ജിഞ്ച എന്നറിയപ്പെടുന്ന ഒരു പൂച്ച ആരാധനാലയവുമുണ്ട്. തെരുവ് പൂച്ചകളുടെ എണ്ണം വളരെക്കൂടുതലായതുകൊണ്ടോ എന്തോ ദ്വീപിൽ വളർത്തു നായ്ക്കൾ ഇല്ല. പൂച്ചകളുടെ ആരോഗ്യം പരിശോധിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി ഓരോ രണ്ട് മാസത്തിലും ഒരു മൃഗഡോക്ടർ ദ്വീപിലേക്ക് പോയി അവയെ പരിശോധിക്കും. ദ്വീപിൽ സാധാരണയായി കാണപ്പെടുന്നത് ജാപ്പനീസ് ബോബ്ടെയിൽ എന്ന പ്രത്യേക ഇനം പൂച്ചയെയാണ്.
STORY HIGHLIGHTS: a-island-where-there-is-more-cat-than-human