Recipe

എളുപ്പത്തില്‍ വീട്ടിലുണ്ടാക്കാം നാടന്‍ രുചിയില്‍ ബീഫ് കറി | easy-kerala-beef-curry

ബീഫ് കറിയോടുള്ള പ്രിയം ഒന്ന് വേറെ തന്നെയാണ്. എളുപ്പത്തില്‍ വീട്ടിലുണ്ടാക്കാം നാടന്‍ രുചിയില്‍ ബീഫ് കറി. ചോറിനും ചപ്പാത്തിക്കുമെല്ലാം ഒപ്പം കഴിക്കാന്‍ വളരെ നല്ലൊരു കോമ്പിനേഷനാണിത്.

ചേരുവകള്‍

  • ബീഫ്- 1 കിലോ
  • സവാള – 4 എണ്ണം
  • വെളുത്തുള്ളി -3 എണ്ണം
  • പച്ചമുളക് – 6 എണ്ണം
  • തക്കാളി- 2 എണ്ണം
  • ഇഞ്ചി – 1
  • കറിവേപ്പില – 4 തണ്ട്
  • മുളകുപൊടി-2 ടേബിള്‍ സ്പൂണ്‍
  • മല്ലിപൊടി-2.5 ടേബിള്‍ സ്പൂണ്‍
  • മഞ്ഞള്‍പൊടി-1 ടേബിള്‍ സ്പൂണ്‍
  • മീറ്റ് മസാല- -2 ടേബിള്‍ സ്പൂണ്‍
  • പട്ട, ഗ്രാമ്പൂ, ഏലക്ക, കറുകയില- ആവശ്യത്തിന്
  • ഉപ്പ് – ആവശ്യത്തിന്
  • വെളിച്ചെണ്ണ – പാകത്തിന്
  • വെള്ളം – ആവശ്യത്തിന്

തയ്യാറാക്കുന്ന രീതി

ബീഫ് നന്നായി കഴുകി വൃത്തിയാക്കി മുറിച്ചെടുക്കണം. വെള്ളം നന്നായി കളഞ്ഞെടുക്കണം.മുളകുപൊടി,മല്ലിപൊടി,മഞ്ഞള്‍പൊടി,മീറ്റ് മസാല കടായിയിലിട്ട് ചൂടാക്കി മാറ്റി വെയ്ക്കാം. ശേഷം കടായിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ പട്ട, ഗ്രാമ്പു, ഏലക്ക, കറുകയില എന്നിവ ഇട്ട് ഇളക്കാം. ഇതിലേയ്ക്ക് ഇഞ്ചിയും പച്ചമുളകും ചേര്‍ത്ത് നന്നായിവഴറ്റുക.

ഇത് നന്നായി മൂത്ത് വരുമ്പോള്‍ ചെറുതായി അരിഞ്ഞുവെച്ച സവാള ചേര്‍ത്തുകൊടുക്കണം.ഇത് നന്നായി വഴറ്റിയെടുത്ത് ഇതിലേയ്ക്ക് നേരെത്തെ ചൂടാക്കിവെച്ച മസാലപൊടികള്‍ എല്ലാം ഇട്ടു ഒന്നുകൂടി വഴറ്റി ബീഫും അതിനൊപ്പം തക്കാളിയും കറിവേപ്പിലയും ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കുക. പാകത്തിന് വെള്ളവും ചേര്‍ത്തുവെച്ച് അടച്ചുവെച്ച് വേവിക്കുക. നന്നായി വെന്തുവരുമ്പോള്‍ കുറച്ചു എണ്ണയും കുറച്ച് കറിവേപ്പിലയും ചേര്‍ത്തു ഇളക്കാം.

content highlight: easy-kerala-beef-curry-recipe