പലപ്പോഴും നമ്മുടെ മനസ്സിൽ ഉയരുന്ന ഒരു ചോദ്യമായിരിക്കും ലോകത്തിൽ ഇത്രമാത്രം ആളുകൾക്ക് ഉപയോഗിക്കാനായുള്ള ഇന്ധനം ഭൂമിയില്‍ ലഭ്യമാണോ എന്നുള്ളത്. എന്നാൽ ഇനി അടുത്ത 200 വർഷത്തേക്ക് അത്തരം ആശങ്കകൾ വേണ്ട എന്നാണ് ഗവേഷകർ പറയുന്നത്. ലോകത്തിന് ആവശ്യമായ ഇന്ധനം എത്തിക്കാന്‍ ശേഷിയുള്ള 6.2 ട്രില്യണ്‍ ടണ്‍ ഹൈഡ്രജന്‍ ഗ്യാസ് ഭൂമിക്കടിയില്‍ ഉണ്ടെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.
ഡിസംബര്‍ 13ന് പ്രസിദ്ധീകരിച്ച ‘മോഡല്‍ പ്രൊഡിക്ഷന്‍സ് ഓഫ് ഗ്ലോബര്‍ ജിയോളജിക് ഹൈഡ്രജന്‍ റിസോഴ്സസ്’ എന്ന പഠനമാണ് 200 വർഷത്തേക്കുള്ള ഇന്ധനത്തെകുറിച്ചുള്ള വിവരങ്ങൾ വ്യക്തമാക്കുന്നത്. യുഎസ് ജിയോളജിക്കല്‍ സര്‍വേയിലെ പെട്രോളിയം ജിയോകെമിസ്റ്റായ ജെഫ്രി എല്ലിൻ്റെ മേൽനോട്ടത്തിലാണ് പഠനം നടത്തിയത്. പഠനത്തിൽ ഇതെല്ലാം വ്യക്തമാണെങ്കിലും ഇന്ധന ലഭ്യത കൃത്യമായി ഏത് ഭാഗത്താണ് ഇനിയും തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്നും പഠനം സൂചിപ്പിക്കുന്നുണ്ട്.
ലോകമെമ്പാടുമുള്ള മൊത്തം ഇന്ധന ഉപഭോഗത്തിന്റെ 30 ശതമാനമെങ്കിലും ഹൈഡ്രജന്‍ ഗ്യാസ് ആയേക്കാമെന്നാണ് പഠനം വ്യക്തമാക്കുന്നത്. 2050 ആകുമ്പോഴേക്കാം ഹൈഡ്രജന്‍ ഗ്യാസിൻ്റെ ഉപഭോഗം ഇപ്പോഴത്തതിനേക്കാള്‍ അഞ്ച് മടങ്ങിലേറെ വര്‍ദ്ധിക്കുമെന്നും ഗവേൽകർ കരുതുന്നുണ്ട്. ഹൈഡ്രജന്‍ ചെറിയ തന്‍മാത്രാ രൂപത്തിലായതിനാല്‍ തന്നെ ഭൂമിക്ക് അടിയിൽ നിന്ന് അവ ശേഖരിക്കുക എന്നത് വലിയ ശ്രമകരമായ ജോലിയായിരിക്കും എന്ന മുൻ നിരീക്ഷണങ്ങളെയെല്ലാം തള്ളിക്കളയുന്നതാണ് പുതിയ പഠനം.
STORY HIGHLIGHTS : a-new-study-shows-that-there-is-enough-fuel-underground