ശരീരത്തിന്‍റെ ആരോഗ്യത്തിന് കാത്സ്യം പ്രധാനമാണ്. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് കാത്സ്യം ആവശ്യമാണ്. കൂടാതെ പേശികളുടെ വളര്‍ച്ചയ്ക്കും ഇവ സഹായിക്കും. കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ പതിവായി കഴിക്കേണ്ടത് പ്രധാനമാണ്. കാരണം ശരീരത്തിന് സ്വന്തമായി കാത്സ്യം ഉത്പാദിപ്പിക്കാൻ കഴിയില്ല. ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട കാത്സ്യം അടങ്ങിയ ചില ഭക്ഷണങ്ങൾ ഇതാ.
പാൽ, ചീസ്, തൈര് തുടങ്ങിയ പാലുൽപ്പന്നങ്ങളിൽ കാൽസ്യം വളരെ കൂടുതലാണ്. ചീസ് കാത്സ്യത്തിൻ്റെ നല്ല ഉറവിടം കൂടിയാണ്.
വിത്തുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കാത്സ്യക്കുറവിന് ഉത്തമപരിഹാരമാണ്. എള്ള്, ചിയ പോലുള്ള വിത്തിനങ്ങള്‍ ശരീരത്തിന് വളരെ വേഗം ഊര്‍ജ്ജം പ്രദാനം ചെയ്യും. ഇവയില്‍ കാത്സ്യത്തോടൊപ്പം ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്.
ഇലക്കറികള്‍ കഴിക്കുന്നതും പതിവാക്കണം. പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഇലക്കറികളില്‍ നിന്നും ശരീരത്തിന് ആവശ്യമായ കാത്സ്യം ലഭിക്കും. അതിനാല്‍ ചീര, ബ്രൊക്കോളി, മുരിങ്ങയില തുടങ്ങിയവ പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തണം. 100 ഗ്രാം ചീരയില്‍ 99 മില്ലിഗ്രാം കാത്സ്യമാണ് അടങ്ങിയിരിക്കുന്നത്.
ബദാം കഴിക്കുന്നത് വളരെ ഗുണം ചെയ്യും. ഒരു കപ്പ് ബദാമില്‍ 385 ഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. ഒരു ദിവസം ശരീരത്തിന് ആവശ്യമുള്ള കാത്സ്യത്തിന്റെ മൂന്നില്‍ ഒരുഭാഗത്തോളം ഇതില്‍ നിന്ന് ലഭിക്കും.
മത്സ്യം കഴിക്കുന്നതും വളരെ നല്ലതാണ്. പ്രത്യേകിച്ച് സാല്‍മണ്‍ മത്സ്യം ,മത്തി തുടങ്ങിയവ കാത്സ്യത്തിന്റെ കലവറയാണ്. കൂടാതെ വിറ്റാമിന്‍ ഡിയും ഒമേഗ 3 ഫാറ്റി ആസിഡും ഇവയിലുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും.