എല്ലാം വിവരങ്ങളും വിരല്‍തുമ്പില്‍ ലഭ്യമാകുന്ന കാലമാണ്. അതിനിടെയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വരവ്. ഇതോടെ എല്ലാം ഈസിയായി. ഇനി കൂടുതല്‍ എളുപ്പമാകും. ഓപ്പണ്‍എഐയുടെ മൊബൈല്‍ ആപ്പുകളിലും വെബ്സൈറ്റിലും അക്കൗണ്ടുള്ള എല്ലാ ഉപയോക്താക്കള്‍ക്കും ചാറ്റ്ജിപിടിയുടെ സെര്‍ച്ച് ഇനി മുതല്‍ ലഭ്യമാകും.
ചാറ്റ്ജിപിടിയുടെ സെർച്ച് ഫീച്ചര്‍ പണമടച്ചുള്ള വരിക്കാർക്ക് മാത്രമേ ലഭിക്കുമായിരുന്നുള്ളൂ. ഓപ്പണ്‍ എഐയുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് ചാറ്റ്ജിപിടിയുടെ സെർച്ച് ഫീച്ചർ സേവനം ലഭിക്കുക.
കൂടാതെ ചാറ്റ്ജിപിടിയെ ഡിഫോള്‍ട്ട് സെര്‍ച്ച് എഞ്ചിനായി സെറ്റ് ചെയ്യാനാകും . ചാറ്റ്ജിപിടി അക്കൗണ്ടുകളിൽ ലോഗിൻ ചെയ്തിരിക്കുന്ന ഉപയോക്താക്കൾക്ക് അവരുടെ സബ്സ്ക്രിപ്ഷൻ സ്റ്റാറ്റസ് പരിഗണിക്കാതെ തന്നെ ഫീച്ചർ ആക്സസ് ചെയ്യാം.
ഓപ്പൺ എഐ ആദ്യമായി ചാറ്റ്ജിപിടി സെർച്ച് ആരംഭിച്ചത് 2024 നവംബറിലാണ്. സെർച്ച് എഞ്ചിൻ ഡെവലപ്പ് ചെയ്യുന്നത് തുടരുമെന്നും അത് വിപുലമായ വോയ്സ് മോഡിലേക്ക് മാറ്റുമെന്നും ലോഗിൻ ചെയ്യാത്ത ഉപയോക്താക്കൾക്ക് ഇത് ലഭ്യമാക്കുമെന്നും കമ്പനി ലോഞ്ച് സമയത്ത് അറിയിച്ചിരുന്നു. ഈ വാഗ്ദാനങ്ങള്‍ പാലിച്ചുകൊണ്ടാണ് ഓപ്പണ്‍എഐ ഇപ്പോള്‍ സെർച്ച് എല്ലാ ഉപഭോക്താക്കള്‍ക്കും ലഭ്യമാക്കിയിരിക്കുന്നത്. സെര്‍ച്ച് എഞ്ചിന് ഭീമനായ ഗൂഗിളുമായുള്ള നേര്‍ക്കുനേര്‍ പോരാട്ടമായാണ് ഓപ്പണ്‍എഐയുടെ നീക്കം വിശേഷിപ്പിക്കപ്പെടുന്നത്.
ചാറ്റ്ജിപിടിയുടെ ഐഒഎസ്, ആൻഡ്രോയ്ഡ് മൊബൈൽ ആപ്പുകളിൽ പുതിയ ഫീച്ചർ ഇപ്പോൾ ആക്സസ് ചെയ്യാം.
ഇനി വാട്ട്സ്ആപ്പിലും ചാറ്റ്ജിപിടി ലഭിക്കും. ഓപ്പണ്‍എഐ ഇത്തരം ഒരു പരീക്ഷണം ആരംഭിച്ചിരിക്കുകയാണ്. 1-800- ചാറ്റ്ജിപിടി ഉപയോഗിച്ചാണ് പരീക്ഷണം. പ്രത്യേക അക്കൗണ്ടോ ആപ്പോ ആവശ്യമില്ലാതെ AI ചാറ്റ്ബോട്ട് ആളുകള്‍ക്ക് കൂടുതല്‍ ആക്സസ് ചെയ്യാനാണ് ഈ നീക്കം ലക്ഷ്യമിടുന്നത്.