Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

കുഞ്ഞാടുകളുടെ നീതിക്കായ്: എറണാകുളം-അങ്കമാലി അതിരൂപതയിലെ അച്ചടക്ക നടപടികൾക്കായി മേജർ ആർക്കിഎപ്പിസ്കോപ്പൽ കൂരിയയിൽ പ്രത്യേക കോടതി സ്ഥാപിച്ചു

കല്പനകളും മുന്നറിയിപ്പുകളും നിരാകരിക്കപ്പെട്ടാൽ നിയമപ്രകാരം അച്ചടക്കനടപടികൾ കൈക്കൊള്ളും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 20, 2024, 10:47 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സീറോമലബാർസഭയുടെ ആരാധനാക്രമവിഷയവുമായി ബന്ധപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതയിൽ നടന്നുകൊണ്ടിരിക്കുന്ന അച്ചടക്കരാഹിത്യ പ്രവൃത്തികളെ സഭാപരമായ കാനോനികനടപടികളിലൂടെ ക്രമപ്പെടുത്തുന്നതിനായി സീറോമലബാർസഭാ ആസ്ഥാനമായ മൗണ്ട് സെൻറ് തോമസിൽ പ്രത്യേക കോടതി നിലവിൽവന്നു. സഭാതലവനായ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവാണ് കോടതി സ്ഥാപിച്ചുകൊണ്ട് ഉത്തരവുനല്കിയിരിക്കുന്നത്.

പൗരസ്ത്യസഭകൾക്കായുള്ള കാനൻനിയമത്തിന്റെ 89-ാം നമ്പർ പ്രകാരം പൗരോഹിത്യ ശുശ്രൂഷകരുടെ അച്ചടക്ക മേൽനോട്ടം നടത്താനുള്ള അവകാശവും കടമയും മേജർ ആർച്ചുബിഷപ്പിൽ നിക്ഷിപ്തമാണ്. കല്പനകളും മുന്നറിയിപ്പുകളും നിരാകരിക്കപ്പെട്ടാൽ നിയമപ്രകാരം അച്ചടക്കനടപടികൾ കൈക്കൊള്ളുന്നതിനായി മേജർ ആർച്ചുബിഷപ്പു സ്ഥാപിക്കുന്ന പ്രത്യേക കോടതിയാണ് നിലവിൽ വന്നിരിക്കുന്നത്.

വിശുദ്ധ കുർബാനയർപ്പണത്തിന്റെ ഏകീകൃതരീതി സീറോമലബാർസഭയിൽ നിലവിൽ വന്നത് 2021 നവംബർ 28നാണ്. മാർപാപ്പയും പൗരസ്ത്യ സഭകൾക്കായുള്ളകാര്യാലയവും സീറോമലബാർ സഭാസിനഡും മേജർ ആർച്ചുബിഷപ്പും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററും പൊന്തിഫിക്കൽ ഡെലഗേറ്റും ഉപദേശരൂപേണയും കല്പനകളായും ഏകീകൃത വിശുദ്ധ കുർബാനയർപ്പണം നടപ്പിലാക്കാൻ ശ്രമിച്ചിട്ടും വിശ്വാസികൾക്കിടയിൽ ഭിന്നതയ്ക്കും പൊതുസമൂഹത്തിൽ വലിയ ഉതപ്പിനും ഇടയാകുന്ന വിധത്തിൽ അച്ചടക്കലംഘനം തുടരുന്നതിനാലാണ് പ്രത്യേക കോടതിയുടെ സ്ഥാപനം അനിവാര്യമായിവന്നത്.

രൂപതാകേന്ദ്രങ്ങളിലാണ് ഇത്തരം കോടതികൾ സാധാരണഗതിയിൽ പ്രവർത്തിക്കേണ്ടത്. എന്നാൽ, എറണാകുളം-അങ്കമാലി അതിരൂപതയുടെ നിലവിലെ സാഹചര്യത്തിൽ ഇത്തരമൊരു കോടതി തുറന്നു പ്രവർത്തിക്കാൻ സാധ്യമല്ലെന്ന കാര്യം അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മേലധികാരികളെ അറിയിച്ചിരുന്നു. ആയതിനാൽ, മാർ ബോസ്കോ പുത്തൂർ പിതാവിന്റെ അഭ്യർത്ഥനപ്രകാരവും റോമിലെ പൗരസ്ത്യ കാര്യാലയത്തിന്റെ നിർദ്ദേശാനുസരണവുമാണ് മേജർ ആർച്ചുബിഷപ്പ് ഈ പ്രത്യേക കോടതി സ്ഥാപിച്ചിരിക്കുന്നത്.

അച്ചടക്കലംഘനം നടത്തുന്ന എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികർ, സന്യസ്തർ, അല്മായർ എന്നിവർക്കെതിരെ സഭാനിയമപ്രകാരം നടപടിസ്വീകരിക്കാൻ ഈ കോടതിക്ക് അധികാരമുണ്ടായിരിക്കും. ഈ പ്രത്യേക കോടതി പൗരസ്ത്യ സഭകളുടെ കാനൻനിയമസംഹിതയും മറ്റു സഭാനിയമങ്ങളും അനുസരിച്ചായിരിക്കും പ്രവർത്തിക്കുക.

ReadAlso:

മന്ത്രി ഗണേഷ് കുമാറിന്റെ പ്രസ്താവന സംഘർഷത്തിന് കാരണമായി; ഓൺലൈൻ ടാക്‌സി ഡ്രൈവർമാരുടെ പ്രതിഷേധം കോഴിക്കോട്

തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ക്ലർക്ക് ജോലി വാഗ്ദാനം:വീടും സ്വർണവും പണയം വെച്ച് പണം നൽകി :7 പേർ തട്ടിപ്പിന് ഇരകൾ

മകന്റെ ചോറൂണ് ദിവസം പിതാവ് ജീവനൊടുക്കി

കേരള സര്‍വകലാശാല സംസ്‌കൃതം മേധാവിക്കെതിരെ കര്‍ശന നടപടി വേണം; SFI

വേണുവിന് ആവശ്യമായ എല്ലാ ചികിത്സയും നല്‍കി; വീഴ്ച ഉണ്ടായിട്ടില്ലെന്ന് കാര്‍ഡിയോളജി വിഭാഗം മേധാവി

പൗരസ്ത്യ കാനൻനിയമസംഹിതയനുസരിച്ച് കോടതി നടപടികളും ശിക്ഷ വിധിക്കലും രോഗത്തിനുള്ള ചികിത്സയായും രോഗം മാറ്റാനുള്ള മരുന്നുമായാണ് വിവക്ഷിച്ചിരിക്കുന്നത്. കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും ഉപദേശത്തിന്റെയും വഴികൾ അടയുമ്പോഴാണ് സഭ നീതിന്യായ നടപടികൾ കൈക്കൊള്ളുന്നത്. ഈ പ്രത്യേക കോടതി സഭാ കുറ്റങ്ങൾ ചെയ്തിട്ടുള്ളവർക്കെതിരേ ശിക്ഷ നൽകാൻ അധികാരമുള്ള സംവിധാനമാണ്. നീതിന്യായ അധികാരം ഉപയോഗിച്ച് കോടതി നടപടികളിലൂടെയാണ് വ്യക്തികൾ ചെയ്ത കുറ്റത്തിൻ്റെ കാഠിന്യാനുസരണം ന്യായാധിപന്മാർ ശിക്ഷ വിധിക്കുക.

കാനൻനിയമ പണ്ഡിതരായ ഫാ. ജെയിംസ് മാത്യു പാമ്പാറ സി എം ഐ പ്രിസൈഡിംഗ് ജഡ്ജിയായ കോടതിയിൽ ഫാ. ജോസ് മാറാട്ടിൽ, ഫാ. ജോയ് പാലിയേക്കര എന്നിവർ ജഡ്ജിമാരായിരിക്കും. ഫാ. ഗർവാസീസ് ആനിത്തോട്ടത്തിൽ നീതിസംരക്ഷകനായും ഫാ. ജോസഫ് കാമിച്ചേരി നോട്ടറിയായും പ്രവർത്തിക്കും. കൂടാതെ, അഭിഭാഷകരായി ഫാ. ജോസഫ് പരുവുമ്മേൽ, ഫാ. ഫ്രാൻസിസ് ആളൂർ, ഫാ. മാത്യു കല്ലറക്കൽ എന്നിവരെയും നിയമിച്ചിട്ടുണ്ട്.

CONTENT HIGHLIGHTS; Justice for Lambs: Special Court set up in Major Archbishop’s Curia for disciplinary proceedings in Ernakulam-Angamaly Archdiocese

Tags: JUSTICE FOR LAMBSpecial CourtMajor Archbishop's Curia for disciplinary proceedingsErnakulam-Angamaly ArchdioceseANWESHANAM NEWS

Latest News

രോഗം മാറ്റാമെന്ന് പറഞ്ഞ് ഐടി ജീവനക്കാരനെ കബളിപ്പിച്ചു; ഏഴുവർഷം കൊണ്ട് തട്ടിയത് 14 കോടി, സന്യാസിനിയടക്കം പ്രതികൾക്കായി തിരച്ചിൽ

Another person who was undergoing treatment for a fireworks accident dies

മഹാരാഷ്ട്രയിലെ ഡൈയിംഗ് കമ്പനിയിൽ വൻ തീപിടിത്തം; കോടികളുടെ നഷ്ടം

മലപ്പുറത്തെ ‘ക്രൈം കാപിറ്റൽ’ ആക്കാൻ ശ്രമം; എസ്.പി.ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രാജി വെച്ച പൊലീസ് ഉദ്യോഗസ്ഥൻ

വാക്കുപാലിച്ച മുഖ്യമന്ത്രി: 12 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട്‌ രാമൻകുട്ടി; പെൻഷൻ കുടിശിക ബാങ്ക് അക്കൗണ്ടിലെത്തി

മകൻ LDF സ്ഥാനാർത്ഥിയായി; അച്ഛന് തൊഴിൽ ചെയ്യുന്നതിൽ നിന്ന് വിലക്കുമായി INTUC

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies