സൂപ്പ് കഴിക്കാൻ ഇഷ്ട്ടപെടുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ റെസിപ്പി നിങ്ങൾക്കുള്ളതാണ്. ആരോഗ്യപ്രദമായൊരു ഭക്ഷണവിഭവമാണ് സൂപ്പ്. വളരെ എളുപ്പം തയ്യാറാക്കാവുന്ന തക്കാളിന്റെ സൂപ്പിന്റെ റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
കഷ്ണങ്ങളാക്കിയ തക്കാളിയും വെളുത്തുള്ളിയും സവാളയും ഏലവും ഒന്നരകപ്പ് വെള്ളമൊഴിച്ച് കുക്കറിൽ വേവിച്ചെടുക്കുക. നാലു വിസിൽ വരുമ്പോൾ ഓഫ് ചെയ്ത് തണുക്കാൻ വയ്ക്കുക. ഒരു പാൻ എടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ ഒലീവ് ഓയിൽ ഒഴിക്കുക. അതിലേക്ക് ചെറുതായി നുറുക്കി വച്ച് കാരറ്റ്, കോളിഫ്ളവർ, ബീൻസ് എന്നിവ ചേർത്ത് നന്നായി വഴറ്റി, ആവശ്യത്തിന് ഉപ്പും കുരുമുളകും ചേർക്കുക. ശേഷം വേവിച്ചുവച്ച ടൊമാറ്റോ കൂടി ചേർത്ത് ഒന്നു കൂടി തിളപ്പിച്ചതിനു ശേഷം ഉപയോഗിക്കാം.