സാധാരണ ചിക്കൻ ഫ്രയിൽ നിന്നും അല്പം വ്യത്യസ്തമായി ഒരു ചിക്കൻ കറി തയ്യാറാക്കിയാലോ? വളരെ രുചികരമായി തയ്യാറാക്കാവുന്ന ഒരു ചിക്കൻ കറി.
ആവശ്യമായ ചേരുവകൾ
- ചിക്കന്‍- 700 ഗ്രാം
- മുട്ട – 1
- മഞ്ഞള്‍ പൊടി – 1/3 ടേബിള്‍ സ്പൂണ്‍
- മുളകു പൊടി – 2 ടേബിള്‍ സ്പൂണ്‍
- കുരുമുളക് പൊടി – 1/2 ടേബിള്‍ സ്പൂണ്‍
- ഉപ്പ്- ആവശ്യത്തിന്
- ഉലുവ- 3/4 ടേബിള്‍ സ്പൂണ്‍
- ഇഞ്ചി വെളുത്തുളളി ചതച്ചത് – 3/4 ടേബിള്‍ സ്പൂണ്‍
- ചില്ലി ഫ്‌ളേക്‌സ്- 1 ടേബിള്‍ സ്പൂണ്‍
- കശുവണ്ടിപരിപ്പ് പൊടിച്ചത്- 1 1/2 ടേബിള്‍ സ്പൂണ്‍
- കോണ്‍ ഫ്‌ളോര്‍ – 1 ടേബിള്‍ സ്പൂണ്‍
- നാരങ്ങ നീര്- 1/2 ഭാഗം
- ഗരം മസാല- 1/2 ടീ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ചിക്കനിലേയ്ക്കു മുട്ട, മഞ്ഞള്‍ പൊടി, മുളകു പൊടി, കുരുമുളക് പൊടി, ഉപ്പ്, ഉലുവ, ഇഞ്ചി വെളുത്തുളളി ചതച്ചത്, ചില്ലി ഫ്‌ളേക്‌സ്, കശുവണ്ടി പൊടിച്ചത്, കോണ്‍ ഫ്‌ളോര്‍, നാരങ്ങാ നീര്, ഗരം മസാല എന്നിവ ചേര്‍ക്കുക. ശേഷം 30 മിനിറ്റ് ഇതെല്ലാം പുരട്ടി ചിക്കന്‍ മാറ്റിവയ്ക്കാവുന്നതാണ്. ഇതു എണ്ണിയിലിട്ട് വറുത്തെടുക്കാം. ഇതിലേയ്ക്കു ചെറിയുളളി, വെളുത്തിളളി, കറിവേപ്പില എന്നിവയും വറുത്തിടാവുന്നതാണ്.