മുംബൈ: സെയില്‍സ് സംഘത്തെ ഉത്സാഹമുള്ളവരാക്കാന്‍ ഐസിഐസിഐ ലൊംബാര്‍ഡ് എഐ ജനറേറ്റഡ് തീം സോങ് ‘ജീത് കാ വിശ്വാസ്’ പുറത്തിറക്കി. ജീത് കാ വിശ്വാസ്(ജെകെവി) എന്ന ഗാനം റീലുകളില്‍ നിന്ന് റേഡിയോയിലേയ്ക്കും തരംഗം സൃഷ്ടിക്കുകയാണ്. ഇന്ത്യയിലുടനീളമുള്ള ശ്രോതാക്കളുടെ ഭാവനയെ ഈ ഗാനം പിടിച്ചിരുത്തുന്നു. അഭിവൃദ്ധി പ്രാപിക്കുന്ന ഓരോ ബിസിനസിന്റെയും മികവിന് ഈ ഗാനം അഭിവാദ്യമര്‍പ്പിക്കുന്നു. നൂതനത്വത്തിലും വിപണന മികവിലും ഐസിഐസിഐ ലൊംബാര്‍ഡിന്റെ പ്രതിബദ്ധത പ്രകടിപ്പിക്കുന്ന ജെന്‍ എഐ ഉപയോഗിച്ച് ചിട്ടപ്പെടുത്തിയ ഇന്ത്യയിലെ ആദ്യഗാനമാണ് ‘ജീത് ക വിശ്വാസ്’. ഇംഗ്ലീഷ്, മലയാളം, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലും ഗാനം കേൾക്കാം.
ഐസിഐസിഐ ലൊംബാര്‍ഡിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പങ്കിട്ട ഈ ഗാനം വ്യാപകമായി ശ്രദ്ധനേടി. പ്രൊഫഷണലുകള്‍ക്കും ആരാധകര്‍ക്കും ഇടയില്‍ വൈറലായി ഹിറ്റായി അതിന്റെ സ്ഥാനമുറപ്പിച്ചു. ഗാനം ഇതുവരെ 10 ദശലക്ഷം പ്രേക്ഷകരിലേയ്ക്ക് എത്തി.
‘ഏതെങ്കിലും പ്രത്യേക മേഖലയോ ബിസിനസോ പരിഗണിക്കാതെ എല്ലാ ബിസിനസിന്റെയും നട്ടെല്ലായി മാറുന്ന സെയില്‍സ് പ്രൊഫഷണലുകളുടെ അചഞ്ചലമായ മനോഭാവത്തെ ആഘോഷിക്കുന്നതിനാണ് ഈ ഗാനം സൃഷ്ടിച്ചത്’ ഐസിഐസിഐ ലൊംബാര്‍ഡിന്റെ മാര്‍ക്കറ്റിങ്, കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍സ് ആന്‍ഡ് സിഎസ്ആര്‍ ഹെഡ് ഷീന കപൂര്‍ പറഞ്ഞു. ‘ അവരുടെ ആശാന്ത പരിശ്രമവും അര്‍പ്പണബോധവും ബിസിനസ് വിജയത്തെ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ നിര്‍ണായകമാണ്. നൂതനമായ വിപണന തന്ത്രങ്ങളില്‍ ഞങ്ങള്‍ എപ്പോഴും മുന്‍പന്തിയിലാണ്. വ്യവസായത്തില്‍ ആദ്യമായി എഐ ജനറേറ്റഡ് കാമ്പയിന്‍ സൃഷ്ടിച്ചതു മുതല്‍ ഞങ്ങളുടെ ക്രെഡിറ്റിലേയ്ക്ക് ഇന്‍ഡസ്ട്രിയിലെ ആദ്യ എഐ ഗാനം ഞങ്ങള്‍ക്കുണ്ട്’ അവര്‍ വ്യക്തമാക്കി.
‘ഐസിഐസിഐ ലൊംബാര്‍ഡിന്റെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ടീമിന്റെ ഊര്‍ജത്തില്‍നിന്നാണ് ജീത് കാ വിശ്വാസ് ഗാന പരമ്പര ഊര്‍ജം ഉള്‍ക്കൊണ്ടത്. അവരുടെ കഴിവുകള്‍ മുഴുവന്‍ അണ്‍ലോക്ക് ചെയ്യാന്‍ ടീമിനെ പ്രചോദിപ്പിക്കുന്നതിന് ആകര്‍ഷകമായ റാപ്പ് വരികളും സംഗീതവും ഉപയോഗിച്ച് അവരുടെ മികവുറ്റ മനോഭാം പകര്‍ത്താന്‍ ഞങ്ങള്‍ ശ്രമിച്ചു’. Contenty സഹസ്ഥാപകന്‍ അര്‍ജുന്‍ കുമാര്‍ പറഞ്ഞു.
ഗാനം പ്ലേലിസ്റ്റ് ലിങ്ക്