പോഷക സമ്പുഷ്ടമായ ഒരു വെജിറ്റബിൾ ആണ് ബ്രൊക്കോളി. ഇത് ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു ഈസി തോരൻ റെസിപ്പി നോക്കിയാലോ? ബ്രൊക്കോളിയും മുട്ടയും വെച്ച് രുചികരമായ ഒരു തോരൻ.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ബ്രൊക്കോളി പൊടിയായി അരിയുക. ഒരു മൺച്ചട്ടിയെടുത്ത് അടുപ്പിൽ വച്ച് ചൂടാക്കി വെളിച്ചെണ്ണയൊഴിച്ച് മൂപ്പിക്കുക. ശേഷം കടുക്, കറിവേപ്പില, ചുവന്നമുളക്, വെളുത്തുള്ളി, സവാള അരിഞ്ഞത് എന്നിവയിട്ട് നന്നായി വഴറ്റുക. ഇതിലേക്ക് ബ്രൊക്കോളി ചേർക്കുക. ശേഷം ഉപ്പും മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർക്കുക. തേങ്ങ ചിരകിയതും ചേർത്ത് നന്നായി ഇളക്കി മൂടിവയ്ക്കുക. ഒന്നു വെന്തു കഴിയുമ്പോൾ മുട്ട പൊട്ടിച്ച് ഒഴിച്ച് ചിക്കിയെടുക്കാം. സ്വാദിഷ്ടമായ ബ്രൊക്കോളി- മുട്ട തോരൻ റെഡി.