Kerala

‘വീട്ടിനുള്ളിൽ കയറി കൊല്ലും’; വിഡിയോ കാണരുതെന്ന് പറഞ്ഞ അധ്യാപകനു നേരെ എംഎസ് സൊലൂഷൻസ് സിഇഒയു‍ടെ ഭീഷണിയും തെറിയഭിഷേകവും | ms solutions ceo

അധ്യാപകനെ വീട്ടിൽ കയറി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശം പുറത്ത്

കോഴിക്കോട്: ക്രിസ്തുമസ് ചോദ്യപേപ്പർ ചോർച്ചയിൽ ആരോപണം നേരിടുന്ന എംഎസ് സൊലൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബ് അധ്യാപകനെ ഭീഷണിപ്പെടുത്തിയതായി പരാതി. അധ്യാപകനെ വീട്ടിൽ കയറി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശം പുറത്ത്.

എംഎസ് സൊലൂഷൻസ് ചോദ്യക്കടലാസ് ചോർത്തുന്നുണ്ടെന്നും എംഎസ് സൊലൂഷൻസിന്റെ വിഡിയോ കാണരുതെന്ന് വിദ്യാർഥികളോട് പറഞ്ഞെന്നും ആരോപിച്ചാണ് ഷുഹൈബ് അധ്യാപകനെ തെറിവിളിക്കുന്നത്. വീട് എവിടെയാണെന്നും വീട്ടിനുള്ളിൽ കയറി കൊല്ലുമെന്നും ഷുഹൈബ് ഭീഷണിപ്പെടുത്തുന്നുണ്ട്. എന്നാൽ ചോദ്യക്കടലാസ് ചോർത്തി എന്ന് പറഞ്ഞിട്ടില്ലെന്നും എംഎസ് സൊലൂഷൻസിൽ വരുന്ന ചോദ്യം മാത്രം നോക്കിയാൽ പൊതുപരീക്ഷയ്ക്ക് ആ ചോദ്യങ്ങൾ വരണമെന്നില്ലെന്നുമാണ് പറഞ്ഞതെന്നും അധ്യാപകൻ മറുപടി പറയുന്നു. കേട്ടാൽ അറയ്ക്കുന്ന തെറിയാണ് ഷുഹൈബ് അധ്യാപകനെ വിളിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 23ന് അധ്യാപകൻ കൊടുവള്ളി പൊലീസിൽ പരാതി നൽകിയെന്നാണ് അറിയിച്ചത്. എന്നാൽ അധ്യാപകനിൽ നിന്ന് പരാതി ലഭിച്ചിട്ടില്ലെന്ന് കൊടുവള്ളി പൊലീസ് സിഐ അറിയിച്ചു.

STORY HIGHLIGHT: ms solutions owner death threat