സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിയിട്ടുള്ള രണ്ടു വ്യക്തികളാണ് സന്തോഷ് വർക്കിയും അലിൻ ജോസ് പെരേരയും. ഇരുവരും ശ്രദ്ധ നേടുന്നത് മൂവി റിവ്യൂ പറഞ്ഞുകൊണ്ടാണ് ഇപ്പോൾ ഇവരെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വരുന്ന പുതിയ ഒരു കുറിപ്പാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഈ കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പോസ്റ്റ് :ആറാട്ടണ്ണനേക്കാൾ ബുദ്ധിമാനും വാക്കിന് ഉറപ്പുള്ളതും അലിൻ ജോസ് പെരേരക്ക് ആണ്.ആറാട്ടണ്ണൻ ഒന്നും പ്ലാൻ ചെയ്യാതെ പൊട്ടന് ലോട്ടറിയടിച്ചത് പോലെ വൈറൽ ആയപ്പോൾ പെരേര കൃത്യമായി പ്ലാനിങ്ങോടെ വന്നു വൈറൽ ആയി.വൈറൽ ആയശേഷം കാര്യമായ അഭിനയ പാടവമൊന്നും ഇല്ലാഞ്ഞിട്ട് പോലും ഒരുപാട് സിനിമകളിൽ ഭാഗമാവാനും സിനിമ പ്രൊമോഷൻ വർക്കുകൾ ഏറ്റെടുക്കാനുമൊക്കെ പെരേരക്ക് പറ്റി.
അതുപോലെ കുറെയധികം ഷോർട് ഫിലിമുകളും ഇറക്കി.എന്നാൽ ആറാട്ടണ്ണൻ വൈറൽ ആയശേഷം കൂടുതലും എയറിൽ നിന്നത് നടിമാരെ കുറിച്ചു തോന്ന്യാസം പറഞ്ഞും തല്ല് മേടിച്ചുമൊക്കെയാണ്.വാക്ക് പാലിക്കുന്ന കാര്യം നോക്കിയാലും പെരേര ആണ് മുന്നിൽ.ഇനി തിയേറ്ററിൽ പോയി ഡാൻസ് കളിക്കില്ല എന്ന് പെരേര പറഞ്ഞത് അത്ര വൈറൽ ആയിട്ടുപോലുമില്ല. എന്നിട്ടും ഇന്നുവരെയും അത് കൃത്യമായി പാലിക്കുന്നുണ്ട്.എന്നാൽ ആറാട്ടണ്ണനാവട്ടെ റിവ്യൂ നിർത്തും, ഫേസ്ബുക് നിർത്തും, ഇനി ആരോടും ഇഷ്ടമാണെന്ന് പറയില്ല… തുടങ്ങി പറഞ്ഞിട്ടുള്ള ഒരു വാക്കും ഇതുവരെ പാലിച്ചിട്ടില്ല.
അതുപോലെ മറ്റുള്ളവരെ പബ്ലിക് ആയി കുറ്റം പറയുന്ന സ്വഭാവവും ആറാട്ടണ്ണനുണ്ട്. എന്നാൽ പെരേര സ്വന്തം വീട്ടിലെ ചില പ്രശ്നങ്ങൾ വൈറൽ ആക്കിയത് ഒഴിച്ചാൽ ആരെയും പബ്ലിക് സ്പേസിൽ കുറ്റം പറയുന്നത് കണ്ടിട്ടില്ല.വിദ്യാഭ്യാസം കൊണ്ടൊന്നും ഒരു കാര്യവുമില്ല എന്ന് തോന്നിപ്പോകുന്നത് ആറാട്ടണ്ണനെ കാണുമ്പോഴാണ്. എന്നാൽ വിദ്യാഭ്യാസം കുറവുള്ള പെരേര ആറാട്ടണ്ണന് പോലും മാതൃകയാക്കാൻ ചില കാര്യങ്ങളുള്ള ആളാണെന്നതിൽ സംശയമില്ല.പെരേര പെർഫെക്ട് ആണെന്ന് പറയുന്നില്ല. എന്നാൽ അത്യാവശ്യം ബുദ്ധിപരമായി തന്നെയാണ് ഇതുവരെ എത്തിയിരിക്കുന്നത് എന്നതിൽ ഡൌട്ടില്ല.എന്നാൽ ആറാട്ടണ്ണൻ ആവട്ടെ വിദ്യാഭ്യാസമുള്ള, അത്യാവശ്യം അക്കാഡെമിക് പശ്ചാത്തലമുണ്ടെന്ന് സ്വയം തന്നെ പറയുന്ന ഒരാളിൽ നിന്ന് പ്രതീക്ഷിക്കാത്ത കാര്യങ്ങൾ മാത്രമാണ് ചെയ്യുന്നത്. ആറാട്ടണ്ണൻ ചില കാര്യങ്ങൾ പെരേരയെ കണ്ടുപഠിച്ചാൽ നല്ലതാണ്.