India

കാട്ടിൽ ഉപേക്ഷിക്കപ്പെട്ട കാറിൽ 52 കിലോഗ്രാം സ്വർണവും പത്തു കോടി രൂപയും; ഉടമയ്ക്കായി അന്വേഷണം | abandoned car

ആരാണ് പണവും കാറും പ്രദേശത്ത് ഉപേക്ഷിച്ചതെന്ന് കണ്ടെത്താനായിട്ടില്ല

ഭോപ്പാൽ: കാട്ടിൽ ഉപേക്ഷിക്കപ്പെട്ട കാറിൽ നിന്ന് 52 കിലോഗ്രാം സ്വർണവും പത്തു കോടി രൂപയും കണ്ടെടുത്തു. മധ്യപ്രദേശിലെ മെൻഡോറിയിൽ ആണ് സംഭവം. ഭോപ്പാൽ പോലീസും ആദായനികുതി വകുപ്പും നടത്തിയ അന്വേഷണത്തിലാണ് റാത്തിബാദിലെ മെൻഡോറിയിൽ കാർ കണ്ടെത്തിയത്. ആരാണ് പണവും കാറും പ്രദേശത്ത് ഉപേക്ഷിച്ചതെന്ന് കണ്ടെത്താനായിട്ടില്ല.

റാത്തിബാദ് പ്രദേശത്തെ മെൻഡോറിയിലെ കാട്ടിൽ ഉപേക്ഷിക്കപ്പെട്ട കാർ ഉണ്ടെന്ന് വിവരം ലഭിച്ച് ചെന്ന് അന്വേഷിച്ചപ്പോള്‍ കാറിനുള്ളിൽ ഏകദേശം 7 ബാഗുകൾ ഉണ്ടെന്ന് കണ്ടെത്തിയെന്ന് പോലീസ് പറഞ്ഞതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെ്തിട്ടുണ്ട്. ബാഗുകൾ പരിശോധിച്ചപ്പോൾ 52 കിലോ സ്വർണവും പണക്കെട്ടുകളും കണ്ടെത്തി. കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത് ഗ്വാളിയോർ സ്വദേശിയും ഇപ്പോൾ ഭോപ്പാലിൽ താമസിക്കുന്നതുമായ ചേതൻ സിംഗ് എന്നയാളുടെ പേരിലാണ്. അതേ സമയം ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും ഭോപ്പാൽ സോൺ-1 ഡിസിപി പ്രിയങ്ക ശുക്ല പറഞ്ഞു.

STORY HIGHLIGHT: 52 kg of gold and rs 10 crore in abandoned car