വിറ്റാമിൻ ഡി “സൂര്യന്റെ വിറ്റാമിൻ” എന്നും വിളിക്കപ്പെടുന്നു. ഇത് സൂര്യപ്രകാശത്തോടുള്ള പ്രതികരണമായി ചർമ്മത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നതിനാൽ ആണ് ഇങ്ങനെ വിളിക്കപ്പെടുന്നത്. വിറ്റാമിൻ ഡി -1, ഡി -2, ഡി -3 എന്നിവ അടങ്ങിയ ഒരു കുടുംബത്തിലെ കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനാണിത്. ജീവിതരീതി അനുസരിച്ച് ശരീരത്തിൽ കുറവുവരാൻ സാധ്യതയുള്ളതാണ് വിറ്റാമിൻ ഡി. അതുകുറഞ്ഞാൽ പലവിധരോഗങ്ങൾ വരാൻ സാധ്യതയുണ്ട്. .
വിറ്റാമിൻ D ശരീരത്തിൽ കുറഞ്ഞാൽ
വിറ്റാമിൻ ഡി.യുടെ കുറവുമൂലം ഉണ്ടാകുന്ന ഏറ്റവും പ്രധാനപ്പെട്ട രോഗമാണ് കണ രോഗം (Rickets). കുട്ടികളിൽ എല്ലുകൾ ദുർബലമാകുന്ന രോഗമാണിത്. കൂടുതൽ ആളുകളും മുറിക്കകത്തിരുന്നു ജോലി ചെയ്യുന്നതിനാൽ ശരീരത്തിൽ വിറ്റാമിൻ ഡി കുറയാനും രോഗങ്ങൾ വരാനും സാധ്യതയുണ്ട്.
ലോകത്ത് ഏകദേശം ഒരു ബില്യൺ ആളുകളിൽ വിറ്റാമിൻ ഡി.യുടെ കുറവുണ്ടെന്ന് കണക്കാക്കുന്നു. വിറ്റാമിൻ ഡി കുറഞ്ഞാൽ ചില ലക്ഷണങ്ങൾ നമ്മുടെ ശരീരം പ്രകടമാക്കും. പ്രത്യേകിച്ച് കാരണങ്ങൾ ഒന്നുമില്ലാതെ പേശിവേദന, എല്ലിന് ബലമില്ലാത്തതിനാൽ ചെറിയ വീഴ്ചയിൽപ്പോലും എല്ല് ഒടിയുക, മുടി കൊഴിയുക, സന്ധിവേദന, മുറിവുണ്ടായാൽ ഉണങ്ങാൻ കൂടുതൽ സമയമെടുക്കുക, പ്രതിരോധശേഷി കുറയുന്നതിനാൽ പനിയും മറ്റു രോഗങ്ങളും നിരന്തരം ഉണ്ടാകുക എന്നിവയൊക്കെ വിറ്റാമിൻ ഡി കുറയുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ്. 20 നാനോഗ്രാം/മില്ലിലിറ്റർ കുറവാകുമ്പോഴാണ് ഇത്തരം രോഗങ്ങൾ പ്രകടമാകുന്നത്.
കൊഴുപ്പിൽ അലിയുന്ന വിറ്റാമിൻ ആണ് വിറ്റാമിൻ ഡി. വെള്ളത്തിൽ അലിയുന്ന വിറ്റാമിനെപ്പോലെയല്ല, ഇവ ശരീരത്തിൽ കൊഴുപ്പിന്റെ രൂപത്തിൽ ശേഖരിക്കപ്പെടുകയും ചെയ്യുന്നു. കാൽസിഫെറോൾ (Calciferol) എന്നാണ് വിറ്റാമിൻ ഡി.യുടെ ശാസ്ത്രനാമം. വിറ്റാമിൻ ഡി സൺഷൈൻ വിറ്റാമിൻ (Sunshine Vitamin) എന്നുകൂടി അറിയപ്പെടുന്നുണ്ട്
പാല്‍, തൈര്, ബട്ടര്‍, ചീസ് തുടങ്ങിയ പാല്‍ ഉല്‍പന്നങ്ങളില്‍ നിന്നും ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ഡി ലഭിക്കും. ബദാം പാല്‍, സോയാ മില്‍ക്ക്, ഓട് മില്‍ക്ക് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ശരീരത്തില്‍ വിറ്റാമിന്‍ ഡി ലഭിക്കാന്‍ സഹായിക്കും.
content highlight : imprtance-of-vitamin-d