ടൈപ്പ് 1 ഡയബറ്റിസ് ബാധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷവേളകളില്‍ പ്രത്യേക ക്രമീകരണങ്ങള്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് എ.എ. റഹീം എംപി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് കത്ത് നല്‍കി. ടൈപ്പ് 1 ഡയബറ്റിസ് ബാധിച്ച വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന മാനസിക – ശാരീരിക അസ്വസ്ഥതകള്‍ നിര്‍വധിയാണ്. നിരന്തരമായ ഗ്ലൂക്കോസ് പരിശോധന, ഇന്‍സുലിന്‍ നിയന്ത്രണം തുടങ്ങി പരീക്ഷാസമയങ്ങളില്‍ പോലും വിദ്യാര്‍ത്ഥികള്‍ ബുദ്ധിമുട്ടുകയാണ്.
ഈ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് കേരള സര്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അധിക സമയം അനുവദിക്കാനും, ഗ്ലൂക്കോ മീറ്റര്‍, ഇന്‍സുലിന്‍ തുടങ്ങിയ ആവശ്യ സാമഗ്രികള്‍ പരീക്ഷ കേന്ദ്രങ്ങളിലേക്ക് കൊണ്ടുവരാനുമുള്ള അനുമതി നല്‍കുന്നുണ്ട്. എന്നാല്‍ സിബിഎസ്‌സി സ്‌കൂളുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് ഈ സൗകര്യം ലഭ്യമല്ല. ടൈപ്പ് 1 ഡയബറ്റ്‌സുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിഗണന ആവശ്യമാണ്. പരീക്ഷ എഴുതാന്‍ അധിക സമയം അനുവദിക്കാനും, ഡയബറ്റിസ് നിയന്ത്രിക്കാവശ്യമായ മരുന്നുകള്‍, സ്‌നാക്‌സുകള്‍, ഉപകരണങ്ങള്‍ തുടങ്ങിയവ പരീക്ഷ സെന്ററുകളിലേക്ക് കൊണ്ടുരുവരാന്‍ അനുവദിക്കാന്‍ ആവശ്യമായ നടപടികള്‍ എടുക്കാന്‍ എല്ലാ സംസ്ഥാന ബോര്‍ഡുകള്‍ക്കും, സിബിഎസ്ഇക്കും, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കണമെന്ന് വിഭ്യാഭ്യാസ മന്ത്രിയോട് എ.എ. റഹീം എംപി ആവശ്യപ്പെട്ടു.