India

അവിഹിത ബന്ധമെന്ന് സംശയം; ഭർത്താവിന്റെ ഓഫീസിലെ ജീവനക്കാരിയെ ഭാര്യ കുത്തിക്കൊന്നു | madhyapradesh crime

സംശയരോഗത്തെ തുടർന്നായിരുന്നു കൊലപാതകം

മധ്യപ്രദേശ്: ഭർത്താവിന്റെ ഓഫീസിൽ ജോലി ചെയ്യുന്ന ജീവനക്കാരിയെ യുവതി കുത്തിക്കൊന്നു. സംഭവത്തിൽ ശിഖ മിശ്രയെ (35) പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ഭർത്താവ് ബ്രിജേഷ് മിശ്ര നടത്തുന്ന കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ചെയ്യുന്ന അനിക (33) ആണ് കൊല്ലപ്പെട്ടത്. സംശയരോഗത്തെ തുടർന്നായിരുന്നു കൊലപാതകം എന്നാണ് പോലീസ് പറയുന്നത്. ഓഫീസിലെ മറ്റൊരു സ്ത്രീക്കും പരിക്കു പറ്റിയതായി പൊലീസ് അറിയിച്ചു.

മധ്യപ്രദേശിലെ ജബൽപൂരിലെ പ്രൊഫസർ കോളനിയിൽ ബുധനാഴ്ചയായിരുന്നു കൊലപാതകം നടന്നത്. ഭർത്താവിന് അനികയുമായി ബന്ധമുണ്ടെന്ന് ശിഖ സംശയിച്ചിരുന്നു. ശിഖ ബുധനാഴ്ച അനികയുമായി ബന്ധപ്പെട്ടെന്നും പ്രൊഫസർ കോളനിയിൽ വെച്ച് അവളെ കണ്ടതായും ഉദ്യോഗസ്ഥർ അറിയിച്ചു.

അവർ തമ്മിൽ രൂക്ഷമായ വാക് തർക്കമുണ്ടാവുകയും തർക്കത്തിനിടെ ശിഖ അനികയെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അനിക മരണത്തിനു കീഴടങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതിയെ വ്യാഴാഴ്ച സത്‌ന റെയിൽവേ സ്റ്റേഷനിൽവെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്.

STORY HIGHLIGHT: women arrested mp crime