സർവ സാധാരണമായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് വായ്പുണ്ണ്. മോണയിലും നാവിലും കവിളിലും എന്നു തുടങ്ങി വായിൽ എവിടെയും ഈ പ്രശ്നം ഉണ്ടായേക്കാം.ചുവന്ന നിറത്തിൽ വട്ടത്തിലുള്ള മുറിവോ തടിപ്പോ ആയി വായ്പുണ്ണ് പ്രത്യക്ഷപ്പെടാം. കടുത്ത വേദനയും ഭക്ഷണം കഴിക്കാനും സംസാരിക്കാനുമുള്ള ബുദ്ധിമുട്ടുമാണ് ഈ രോഗത്തെ ഏറെ സങ്കീർണമാക്കുന്നത്. ഇതിൽ നിന്നുണ്ടാവുന്ന കടുത്ത നീറ്റലും വേദനയും ഒരാഴ്ച വരെ നീണ്ടുനിന്നേക്കാം.
കാരണങ്ങൾ
ഇരുമ്പ്, ഫോളിക് ആസിഡ്, വിറ്റാമിൻ ബി 12 എന്നിവയുടെ അഭാവംമൂലമുള്ള വിളർച്ചയാണ് ഇതിൽ പ്രധാനപ്പെട്ടത്.വെണ്ണ, ചിലതരം ധാന്യങ്ങൾ,പഴങ്ങൾ എന്നിവയുടെ അലർജി മൂലവും വായിൽ വ്രണങ്ങൾ ഉണ്ടാകാം. ടൂത്ത്പേസ്റ്റുകളിൽ അടങ്ങിയിട്ടുള്ള സോഡിയം ലോറൈൽ സൾഫേറ്റും വാനിലയിൽ അടങ്ങിയിട്ടുള്ള വാനിലിനും വായ്പുണ്ണിനു കാരണമാകാറുണ്ട്.
വായിൽ കാണപ്പെടുന്ന ബാക്ടീരിയയായ സ്ട്രെപ്റ്റോകോക്കസ് സാംഗ്വിസ്, ഉദരത്തിൽ കാണപ്പെടുന്ന ബാക്ടീരിയയായ ഹെലിക്കോബാക്ടർ പൈലോറി എന്നീ രോഗാണുക്കൾക്കെതിരേയുള്ള ശരീരത്തിന്റെ പ്രവർത്തനം കൊണ്ടും ഈ പ്രശ്നമുണ്ടായേക്കാം.അൾസറേറ്റീവ് കോളൈറ്റിസ്, ക്രോൺസ് ഡിസീസ് എന്നീ ഉദരസംബന്ധമായ രോഗങ്ങളുമായി ബന്ധപ്പെട്ടും വായ്പുണ്ണ് പ്രത്യക്ഷപ്പെടാം. ഇത് വയറുവേദന, വയറിളക്കം, ദഹനക്കേട് എന്നീ രോഗലക്ഷണങ്ങളോടൊപ്പമോ അതിനു മുന്നോടിയായോ വരാവുന്നതാണ്.
പരിഹാരവും ചികിത്സയും
പോഷകാഹാരക്കുറവുണ്ടെങ്കിൽ വൈറ്റമിൻ ഗുളികകൾ കഴിക്കണം. ചെറു ചൂടുവെള്ളത്തിൽ ഉപ്പിട്ട് കവിൾ കൊള്ളുന്നത് വായ്പുണ്ണിന് വേഗത്തിൽ ശമനം നൽകും. വീണ്ടും മുറിവുകൾ ഉണ്ടാവാതെ നോക്കുക.
വേദനയ്ക്ക് ആശ്വാസമേകാൻ ലിഗ്നോകെയ്ൻ എന്ന മരുന്നടങ്ങിയ ജെല്ല് ഉപയോഗിക്കാറുണ്ട്. പെട്ടെന്നുള്ള രോഗശാന്തിക്കായി സ്റ്റിറോയ്ഡ് അടങ്ങിയ മരുന്നുകൾ മൂന്നു മുതൽ അഞ്ചു ദിവസംവരെ ഉപയോഗിക്കാവുന്നതാണ്. ഇത് ദീർഘകാലം ഉപയോഗിക്കുന്നത് നല്ലതല്ല. ആഫ്തസ് അൾസറിൻറെ ചികിത്സയ്ക്കായി വായ്ക്കകത്തു പുരട്ടു