Video

അമിത്ഷാ മാപ്പ് പറയണം : എൻ.കെ.പ്രേമചന്ദ്രൻ

അംബേദ്കര്‍ വിരുദ്ധ നിലപാടില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ മാപ്പ് പറയണമെന്ന് എൻ. കെ. പ്രേമചന്ദ്രൻ എം. പി. നിർഭാഗ്യകരമായ സംഭവങ്ങളാണ് പാർലമെന്റിൽ നടക്കുന്നത്. ജനാതിപത്യ പരമായ പ്രതിഷേധത്തെ അടിച്ചമർത്താൻ ശ്രമം നടക്കുന്നു. പ്രശ്നം ഉണ്ടാക്കിയത് ബി ജെ പി യാണ് എന്നിട്ട് രാഹുൽ ഗാന്ധിക്കെതിരെ കേസ് എടുക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ജനാധിപത്യ ത്തോടുള്ള വെല്ലുവിളി ആണെന്നും എൻ. കെ. പ്രേമചന്ദ്രൻ കൂട്ടിച്ചേർത്തു.

അതേ സമയം ഇന്നലെ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ നടന്ന ഭരണ – പ്രതിപക്ഷ പ്രതിഷേധങ്ങള്‍ സംഘര്‍ഷങ്ങളിലേക്ക് കടന്നതോടെ പാര്‍ലമെന്റ് കവാടങ്ങളില്‍ പ്രതിഷേധങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി സ്പീക്കര്‍. അംബേദ്കര്‍ വിവാദത്തില്‍ അമിത് ഷായ്‌ക്കെതിരായ പ്രതിഷേധം നടത്തിയ പ്രതിപക്ഷത്തിനെതിരായി ഭരണപക്ഷം എംപിമാര്‍ സംഘടിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്പീക്കര്‍ ഓം ബിര്‍ളയുടെ കടുത്ത നടപടി. പ്രവേശനകവാടങ്ങളില്‍ തടസ്സമുണ്ടാക്കുകയോ പ്രതിഷേധ പരിപാടികള്‍ നടത്തുകയോ ചെയ്യരുതെന്ന് സ്പീക്കര്‍ എം.പിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഇതിന് പിന്നാലെ സംഭവബഹുലമായ ശൈത്യകാല സമ്മേളനം അവസാനിപ്പിച്ച് പാർലമെന്‍റ് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ആരോപണ പ്രത്യാരോപണങ്ങൾ കയ്യാങ്കളിയിലെത്തിയ സമ്മേളനത്തിൽ കാര്യമായ കാര്യപരിപാടികൾ നടന്നില്ല. ഒറ്റ തിരഞ്ഞെടുപ്പ് ബിൽ അവതരിപ്പിച്ച് ജെപിസിക്ക് വിട്ടത് സർക്കാരിന് നേട്ടമായി. രാജ്യസഭയിൽ അമിത് ഷാ നടത്തിയ പരാമർശം തിരിച്ചടിച്ചു. അമിത് ഷായുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തെ പ്രതിരോധിക്കാൻ NDA ഇറങ്ങിയതോടെ ഇതുവരെ കാണാത്ത നാടകീയതകൾക്കാണ് പാർലമെന്‍റ് പരിസരം സാക്ഷിയായത്. പ്രതിഷേധങ്ങൾക്കിടയിലും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബിൽ അവതരിപ്പിച്ചതും ദുരന്ത നിവാരണ ഭേദഗതി ബിൽ, ബാങ്കിങ് നിയമ ഭേഭഗതി ബിൽ, റെയിൽവെ ബിൽ തുടങ്ങിയവ പാസാക്കാനായതും നേട്ടമായി.

Latest News