കൽപറ്റ: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പട്ടിക ഇന്ന് പുറത്തിറക്കുമെന്ന് റവന്യൂമന്ത്രി കെ രാജൻ. ദുരന്തം നടന്ന് രണ്ട് മാസത്തിനകം രണ്ട് എസ്റ്റേറ്റ് ഏറ്റെടുക്കാൻ നടപടി ആരംഭിച്ചു. കോടതി വിധി വന്നാൽ മണിക്കൂറുകൾക്കകം തുടർനടപടി ഉണ്ടാകുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു.
വയനാട് പുനരധിവാസത്തിനായി വ്യവഹാരങ്ങൾ ഇല്ലാത്ത ഭൂമി എത്ര വില കൊടുത്തും സർക്കാർ ഏറ്റെടുക്കുമെന്നും പുനരധിവാസം സമയബന്ധിതമായി തന്നെ നടപ്പിലാക്കുമെന്നും മന്ത്രി ഉറപ്പുനൽകി.
ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് ആദ്യ ഘട്ടത്തിൽ പരിഗണിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കാൻ നവംബർ 26 നാണ് ഉത്തരവിറങ്ങിയത്. പത്തു ദിവസത്തിനകം പട്ടിക തയ്യാറാക്കി പുറത്തിറക്കാൻ മാനന്തവാടി സബ് കലക്ടറെ ചുമതലപ്പെടുത്തിയായിരുന്നു ഉത്തരവ്. എന്നാൽ ഉത്തരവ് ഇറങ്ങി നാലാഴ്ചയായിട്ടും കരട് പട്ടിക പുറത്തിറക്കിയിരുന്നില്ല.
STORY HIGHLIGHT: rehabilitation list of mundakai churalmala landslide