ഗോതമ്പ് പൊടിയും മുട്ടയും വെച്ച് ഒരു സൂപ്പർ വിഭവം തയ്യാറാക്കാം
ആവശ്യമായ ചേരുവകൾ
ഗോതമ്പ് പൊടി
മൈദ
ഉപ്പ്
മുട്ട
ബേക്കിംഗ് സോഡ
എണ്ണ
തയ്യാറാക്കേണ്ട രീതി
ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു കപ്പ് അളവിൽ ഗോതമ്പ് പൊടിയും, അതേ അളവിൽ മൈദയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം അതിലേക്ക് കുറച്ച് ഉപ്പും ഒരു മുട്ടയും പൊട്ടിച്ചൊഴിച്ച് മിക്സ് ചെയ്ത് എടുക്കുക. മാവ് നല്ല രീതിയിൽ പൊന്തി കിട്ടാനായി അല്പം ബേക്കിംഗ് സോഡയും, ബേക്കിങ് പൗഡറും മാവിലേക്ക് ചേർത്ത് ഇളക്കി കൊടുക്കണം. അവസാനമായി കുറച്ച് എണ്ണ കൂടി ഈയൊരു മാവിലേക്ക് ചേർത്ത് ചപ്പാത്തി മാവിന് കുഴക്കുന്ന പരുവത്തിൽ ഒട്ടും കട്ടകളില്ലാത്ത രീതിയിൽ കുഴച്ചെടുക്കുക. സമയമുണ്ടെങ്കിൽ മാവ് കുറച്ചു നേരം റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം. ശേഷം ഒരു ദോശക്കല്ല് അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് അല്പം നെയ്യോ എണ്ണയോ തൂവി കൊടുക്കുക. വട്ടത്തിൽ കട്ടിയിൽ പരത്തിയെടുത്ത മാവ് അതിനു മുകളിൽ വച്ച് ഇരുവശവും നല്ല രീതിയിൽ ക്രിസ്പാക്കി ഉൾഭാഗം വേവുന്നത് വരെ വെയിറ്റ് ചെയ്യുക. ഇപ്പോൾ നല്ല രുചികരമായ സോഫ്റ്റ് ആയ പലഹാരം റെഡിയായി കഴിഞ്ഞു.