കന്നഡ സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന, നടൻ രൂപേഷ് ഷെട്ടിയുടെ ‘അധിപത്ര’ എന്ന ചിത്രം ഫെബ്രുവരി 7ന് തീയറ്ററുകളിൽ എത്തും. തീരദേശ മേഖലയിലാണ് ചിത്രം മുഴുവൻ ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടീസർ നേരത്തെ ആരാധക ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. ചയാൻ ഷെട്ടി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ജാൻവിയാണ് നായികയായി എത്തുന്നത്.
ചിത്രത്തിൽ എം കെ മഠ്, കാന്താര ഫെയിം പ്രകാശ് തുമിനാട്, രഘു പാണ്ഡേശ്വർ, ദീപക് റായ്, കാർത്തിക് ഭട്ട്, അനിൽ ഉപ്പൽ, പ്രശാന്ത് തുടങ്ങിയ പ്രതിഭാധനരായ അഭിനേതാക്കൾ വേഷമിടുന്നു. ഒരു സസ്‌പെൻസ് ത്രില്ലറായി ആണ് ചിത്രം ഒരുങ്ങുന്നത്. അധിപത്ര കെആർ സിനി കമ്പൈൻസിൻ്റെ ബാനറിൽ ദിവ്യ നാരായൺ, കുൽദീപ് രാഘവ്, ലക്ഷ്മി ഗൗഡ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
STORY HIGHLIGHT: roopesh shetty new movie Adhipatra