ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഇവ രോഗ പ്രതിരോധശേഷി കൂട്ടാനും പ്രമേഹം, കൊളസ്ട്രോള്‍ എന്നിവയെ നിയന്ത്രിക്കാനും സഹായിക്കുന്ന ശംഖുപുഷ്പ ചായ അഥവാ ബ്ലൂ ടീ തയ്യാറാക്കിയാലോ.
ചേരുവകൾ
- ശംഖുപുഷ്പം – എട്ട് എണ്ണം
- വെള്ളം -2 കപ്പ്
- നാരങ്ങ നീര് -1നാരങ്ങയുടെ
- തേൻ – മധുരത്തിനു ആവശ്യത്തിന്
തയ്യറാക്കുന്ന വിധം
വെള്ളം ചൂടാക്കി നല്ല തിളച്ചു വരുമ്പോൾ കഴുകി വൃത്തിയാക്കിയ ശംഖുപുഷ്പം വെള്ളത്തിൽ ഇട്ടു ഒരു നീല നിറം ആകുന്നത് വരെ തിളപ്പിക്കുക. ഇനി ഈ ബ്ലൂ ടീ ഒന്നു അരിച്ചെടുത്തു മധുരം വേണം എന്നുള്ളവർക്ക് കുറച്ചു തേനും നാരങ്ങe നീരും ഒഴിച്ചു ചൂടോടെ കുടിക്കാം.
STORY HIGHLIGHT : blue tea