India

സെ​ന്തി​ൽ ബാ​ലാ​ജി​യെ ത​മി​ഴ്‌​നാ​ട്ടി​ൽ മ​ന്ത്രി​യാ​യി നി​യ​മി​ച്ച​തി​നെ​തി​രെ സു​പ്രീം​കോ​ട​തി|supreme-court-issues-notice

‘‘ഇ​ത്ര​യ​ധി​കം കേ​സു​ക​ളു​ള്ള​പ്പോ​ൾ എ​ങ്ങ​നെ മ​ന്ത്രി എ​ന്ന നി​ല​യി​ൽ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കാ​നാ​കും?

ന്യൂ​ഡ​ൽ​ഹി: ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ ജാ​മ്യം ല​ഭി​ച്ച ഉ​ട​ൻ​ത​ന്നെ സെ​ന്തി​ൽ ബാ​ലാ​ജി​യെ ത​മി​ഴ്‌​നാ​ട്ടി​ൽ മ​ന്ത്രി​യാ​യി നി​യ​മി​ച്ച​തി​നെ​തി​രെ സു​പ്രീം​കോ​ട​തി. അ​ങ്ങേ​യ​റ്റം തെ​റ്റാ​യ തീ​രു​മാ​നം എ​ന്നാ​ണ് ജ​സ്റ്റി​സു​മാ​രാ​യ അ​ഭ​യ് എ​സ്. ഓ​ക, അ​ഗ​സ്റ്റി​ൻ ജോ​ർ​ജ് മാ​സി​ഹ് എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചി​ന്റെ വി​മ​ർ​ശ​നം.

‘‘ഇ​ത്ര​യ​ധി​കം കേ​സു​ക​ളു​ള്ള​പ്പോ​ൾ എ​ങ്ങ​നെ മ​ന്ത്രി എ​ന്ന നി​ല​യി​ൽ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കാ​നാ​കും? ജാ​മ്യം ന​ൽ​കി​യ​തി​ന്റെ പി​റ്റേ​ന്ന് മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ​ത് എ​ങ്ങ​നെ ന്യാ​യീ​ക​രി​ക്കാ​നാ​കും. ഇ​ത്ത​രം ന​ട​പ​ടി​ക​ള്‍ കേ​സി​ലെ സാ​ക്ഷി​ക​ൾ​ക്കു​മേ​ൽ സ​മ്മ​ർ​ദം സൃ​ഷ്‌​ടി​ക്കി​ല്ലേ’’ -കോ​ട​തി ചോ​ദി​ച്ചു. സു​പ്രീം​കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച കേ​സി​ൽ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ വൈ​കി​പ്പി​ക്കാ​ൻ ബാ​ലാ​ജി ബോ​ധ​പൂ​ർ​വം ശ്ര​മി​ച്ചു​വെ​ന്ന് ഇ.​ഡി ആ​രോ​പി​ച്ചു.

കേ​സി​ല്‍ വാ​ദം കേ​ൾ​ക്കു​ന്ന​ത് ജ​നു​വ​രി 15ലേ​ക്ക് മാ​റ്റി. 2023 ജൂ​ണി​ലാ​ണ് സ​ർ​ക്കാ​ർ ജോ​ലി​ക്ക് കോ​ഴ വാ​ങ്ങി​യെ​ന്ന കേ​സി​ലും ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ലും ഇ.​ഡി ബാ​ലാ​ജി​യെ അ​റ​സ്റ്റ് ചെ​യ്‌​ത​ത്. 471 ദി​വ​സ​ത്തെ ജ​യി​ൽ​വാ​സ​ത്തി​ന് ശേ​ഷ​മാ​ണ് ജാ​മ്യം ല​ഭി​ച്ച​ത്. അ​ടു​ത്ത ദി​വ​സം​ത​ന്നെ മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ​താ​ണ് സു​പ്രീം​കോ​ട​തി​യു​ടെ വി​മ​ർ​ശം വി​ളി​ച്ചു​വ​രു​ത്തി​യ​ത്.

content highlight : senthil-balaji-supreme-court-issues-notice-to-tamil-nadu-government