India

നിരാഹാരം തുടങ്ങിയിട്ട് 24 ദിവസങ്ങൾ ; ദല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി | jagjit-singh

നേ​താ​വ് ജ​ഗ്ജി​ത് സി​ങ് ദ​ല്ലേ​വാ​ളി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റ​ണ​​മെ​ന്ന് പ​ഞ്ചാ​ബ് സ​ർ​ക്കാ​റി​നോ​ട് സു​പ്രീം​കോ​ട​തി.

ന്യൂ​ഡ​ൽ​ഹി: വി​ള​ക​ൾ​ക്ക് താ​ങ്ങു​വി​ല ഉ​റ​പ്പാ​ക്കാ​ൻ നി​യ​മ​നി​ർ​മാ​ണം കൊ​ണ്ടു​വ​രു​ന്ന​ത​ട​ക്കം വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് നി​രാ​ഹാ​ര സ​മ​രം ന​ട​ത്തു​ന്ന ക​ർ​ഷ​ക നേ​താ​വ് ജ​ഗ്ജി​ത് സി​ങ് ദ​ല്ലേ​വാ​ളി​നെ സ​മ​ര​സ്ഥ​ല​ത്തി​ന​ടു​ത്ത് സ്ഥാ​പി​ച്ച താ​ൽ​ക്കാ​ലി​ക ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റ​ണ​​മെ​ന്ന് പ​ഞ്ചാ​ബ് സ​ർ​ക്കാ​റി​നോ​ട് സു​പ്രീം​കോ​ട​തി.

ആ​രോ​ഗ്യം മോ​ശ​മാ​യ ദ​ല്ലേ​വാ​ളി​നെ ഏ​ത്ര​യും വേ​ഗം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി ആ​വ​ശ്യ​മാ​യ എ​ല്ലാ വൈ​ദ്യ​സ​ഹാ​യ​വും ന​ൽ​കു​മെ​ന്ന് പ​ഞ്ചാ​ബ് ചീ​ഫ് ​സെ​ക്ര​ട്ട​റി, ഡി.​ജി.​പി എ​ന്നി​വ​ർ സ​ത്യ​വാ​ങ് മൂ​ലം ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചു.

ദ​ല്ലേ​വാ​ളി​നെ സ​ന്ദ​ർ​ശി​ച്ച് വൈ​ദ്യ​സ​ഹാ​യം ന​ൽ​കാ​നും അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ പ്രേ​രി​പ്പി​ക്കാ​നും കേ​ന്ദ്ര സ​ർ​ക്കാ​റി​നും പ​ഞ്ചാ​ബ് സ​ർ​ക്കാ​റി​നും സു​പ്രീം​കോ​ട​തി ​നേ​ര​ത്തേ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

എ​ഴു​പ​തു​കാ​ര​നും അ​ർ​ബു​ദ രോ​ഗി​യു​മാ​ണ് ദ​ല്ലേ​വാ​ൾ. ന​വം​ബ​ർ 26 മു​ത​ൽ പ​ഞ്ചാ​ബ്- ഹ​രി​യാ​ന അ​തി​ർ​ത്തി​യി​ലെ, ക​ർ​ഷ​ക​ർ സ​മ​രം ചെ​യ്യു​ന്ന ഖ​നൗ​രി​യി​ൽ പ്ര​​ത്യേ​കം സ​ജ്ജ​മാ​ക്കി​യ പ​ന്ത​ലി​ലാ​ണ് നി​രാ​ഹാ​രം അ​നു​ഷ്ഠി​ക്കു​ന്ന​ത്.

ആ​രോ​ഗ്യാ​വ​സ്ഥ മോ​ശ​മാ​യ ദ​ല്ലേ​വാ​ളി​നെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, മ​ര​ണം വ​രെ നി​രാ​ഹാ​ര​മി​രി​ക്കു​മെ​ന്ന നി​ല​പാ​ടി​ൽ അ​ദ്ദേ​ഹം ഉ​റ​ച്ചു നി​ൽ​ക്കു​ക​യാ​ണെ​ന്ന് ക​ർ​ഷ​ക നേ​താ​ക്ക​ൾ പ്ര​തി​ക​രി​ച്ചു.

content highlight : supreme-court-asks-punjab-authorities-to-take-call-on-shifting-jagjit-singh