ന്യൂഡൽഹി: മത്സരിക്കാൻ താൽപര്യമില്ലെന്ന് അറിയിച്ച് സിറ്റിങ് എം.എൽ.എ പിന്മാറിയതോടെ ഡൽഹിയിൽ പുതിയ സ്ഥാനാർഥിയെ പ്രഖ്യപിച്ച് ആം ആദ്മി പാർട്ടി. മെഹ്റോളി സീറ്റിലേക്ക് പാർട്ടി പ്രഖ്യാപിച്ച സിറ്റിങ് എം.എൽ.എ നരേഷ് യാദവാണ് പാർട്ടി കൺവീനർ അരവിന്ദ് കെജ്രിവാളിനെ സന്ദർശിച്ച് മത്സരിക്കാനില്ലെന്ന് അറിയിച്ചത്. തനിക്കെതിരെയുള്ള കേസിൽ കുറ്റമുക്തനായതിന് ശേഷം മാത്രമേ മത്സരിക്കാനുള്ളൂ.
ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതവും വ്യാജവുമാണ്. കോടതി കുറ്റമുക്തനാക്കുന്നതു വരെ മാറി നിൽക്കുകയാണെന്നും അദ്ദേഹം പാർട്ടിയെ അറിയിച്ചു. പാർട്ടിയുടെ വിജയത്തിനായി മുഴുസമയം പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പകരം മഹേഷ് ചൗധരിയെ പാർട്ടി സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. 70 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് മുഴുവൻ സീറ്റിലേക്കും പാർട്ടി സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.
content highlight : aap-replaces-mehrauli-candidate-naresh-yadav-with-mahender-chaudhary