കോഴിക്കോട്: എം ടി വാസുദേവൻനായരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. മരുന്നുകളോട് ചെറിയ രീതിയിൽ പ്രതികരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. ആരോഗ്യ നില ഇപ്പോഴും ഗുരുതരമായി തന്നെ തുടരുകയാണ്. ശ്വാസതടസത്തെ തുടർന്ന് അദ്ദേഹത്തെ ഞായറാഴ്ച രാത്രിയാണ് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. നിലവിൽ ഐസിയുവിലാണ്. വിദഗ്ധ ഡോക്ടർമാരുടെ പ്രത്യേക സംഘം അദ്ദേഹത്തെ നിരീക്ഷിക്കുന്നുണ്ട്.