Kerala

സുരേഷ് ഗോപി ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന പരാതി; വരാഹി അസോസിയേറ്റ്സ് സിഇഒയെ ചോദ്യം ചെയ്യാൻ വിളിച്ചു | suresh gopi

സുരേഷ് ഗോപിക്ക് എത്താനായി ആംബുലൻസ് വിളിച്ചു വരുത്തിയത് അഭിജിത്ത് ആണെന്നാണ് ആംബുലൻസ് ഡ്രൈവർ മൊഴി നൽകിയത്

തൃശ്ശൂർ: സുരേഷ് ഗോപി ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന പരാതിയിൽ പോലീസ് നടപടി. സംഭവത്തിൽ വരാഹി അസോസിയേറ്റ്സ് സിഇഒ അഭിജിത്തിനെ തൃശൂർ ഈസ്റ്റ് പോലീസ് ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു.

തൃശ്ശൂർ പൂരത്തിന്റെ അന്ന് തിരുവമ്പാടി ദേവസ്വം ഓഫീസിലേക്ക് സുരേഷ് ഗോപിക്ക് എത്താനായി ആംബുലൻസ് വിളിച്ചു വരുത്തിയത് അഭിജിത്ത് ആണെന്നാണ് ആംബുലൻസ് ഡ്രൈവർ മൊഴി നൽകിയത്. സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് സ്ട്രാറ്റജി കൈകാര്യം ചെയ്തത് വരാഹി അസോസിയേറ്റ്സ് ആയിരുന്നു.

പൂരനഗരിയിൽ എത്താൻ സുരേഷ് ഗോപി ആംബുലൻസ് ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് സിപിഐ തൃശ്ശൂർ മണ്ഡലം സെക്രട്ടറി അഡ്വ. സുമേഷ് ആണ് പോലീസിന് പരാതി നൽകിയത്.

STORY HIGHLIGHT: police to question varahi ceo abhijith