Food

ഒരേ രീതിയിലുള്ള ദോശ കഴിച്ച് മടുത്തോ? ഈ ചീസ് ദോശ തയ്യാറാക്കിനോക്കൂ | Cheese dosa

എന്നും ഒരേ രീതിയിലുള്ള ദോശ കഴിച്ച് മടുത്തോ? എങ്കിൽ ഒരു വെറൈറ്റി ദോശ തയ്യാറാക്കിയാലോ? ചീസ് ഉപയോഗിച്ച് എളുപ്പത്തിൽ തയാറാക്കാവുന്ന ചീസ് ദോശ റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകൾ

  • സവാള ചെറുതായി അരിഞ്ഞത്
  • തക്കാളി ചെറുതായി അരിഞ്ഞത്
  • ചില്ലി ഫ്ളേക്‌സ്
  • മൊസറെല്ല ചീസ്
  • നെയ്/ ബട്ടർ
  • ദോശ മാവ്

തയ്യാറാക്കുന്ന വിധം

ദോശ ഉണ്ടാക്കുന്ന പാൻ ചുടാകുമ്പോൾ സാധാരണ ചെയ്യുന്നതു പോലെ ദോശ രൂപത്തിൽ ചുറ്റിച്ചെടുക്കാം. തക്കാളി, സവാള, നെയ്, ചീസ്, ചില്ലി ഫ്ളേക്‌സ് എന്നിവ ഇതിനു മുകളിലേക്ക് വിതറി കൊടുക്കാവുന്നതാണ്. ദോശയിലേക്ക് ചീസ് നല്ല രീതിയിൽ ഇറങ്ങിയ ശേഷം പാനിൽ നിന്ന് മാറ്റാം. സ്വാദിഷ്ടമായ ചീസ് ദോശ തയാർ.