നല്ല ചൂടുളള ചായയ്‌ക്കൊപ്പം കഴിക്കാൻ രുചികരമായ ഒരു സ്നാക്ക്സ് തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ക്രിസ്പ്പി ചിക്കൻ ബോൾസ് റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- ചിക്കൻ
- മഞ്ഞൾപൊടി
- മുളകു പൊടി
- ഉപ്പ്
- വെളിച്ചെണ്ണ
- സവാള
- പച്ചമുളക്
- ഇഞ്ചി വെളുത്തുള്ളി ചതച്ചത്
- ഗരം മസാല
- കുരുമുളക് പൊടി
- ചില്ലി ഫ്ളേക്സ്
- സോയ സോസ്
- മല്ലിയില
- തൈര്
- ബ്രെഡ്
- മുട്ട
- ബ്രെഡ് ക്രംസ്
- എണ്ണ
തയ്യാറാക്കുന്ന വിധം
ചിക്കൻ നല്ലവണ്ണം കഴുകി വൃത്തിയാക്കി ഉപ്പ്, മുളകുപൊടി, മഞ്ഞൾപൊടി എന്നിവ ചേർത്ത് വേവിച്ചെടുക്കാം. ശേഷം വെളിച്ചെണ്ണ ഒഴുച്ച് സവാള, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി ചതച്ച് എന്നിവ വഴറ്റിയെടുക്കാം. ആവശ്യത്തിന് ഉപ്പും ചേർക്കാം. വഴന്നു വരുമ്പോൾ ഇതിലേക്ക് ഗരം മസാല, കുരുമുളകു പൊടി, ചില്ലി ഫ്ലേക്‌സ്, സോയ സോസ് ചേർത്ത് മിക്‌സ് ചെയ്യാം. മിക്‌സ് ചെയ്തതിനു ശേഷം വേവിച്ചു വച്ച ചിക്കൻ മസാലയിലേക്ക് ചേർക്കാവുന്നതാണ്.
മല്ലിയില, തൈര് ഒന്നിച്ച് അരച്ചെടുത്ത മിക്‌സ് കൂടി ഇതിലേക്ക് ചേർത്താൽ മസാല തയ്യാർ.
ശേഷം ബ്രെഡിന്റെ അറ്റത്തെ ഭാഗം മുറിച്ചു മാറ്റാം. ശേഷം ഒരോ ബ്രെഡിൽ ചിക്കൻ മിക്‌സ് ചേർത്ത് ബോൾ രൂപത്തിലാക്കുക. ഇത് മുട്ട, ബ്രെഡ് ക്രംസ് എന്നിവയിൽ മുക്കി പൊരിച്ചെടുക്കാവുന്നതാണ്.