വയറുനിറയെ ചോറുണ്ണാൻ ഈ ഒരു ചമ്മന്തി മാത്രം മതി. വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഉള്ളി മുളക് ചമ്മന്തി. റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ഉള്ളി
- പുളി
- വറ്റൽ മുളക്
- ഉപ്പ്
- വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
ആദ്യം വറ്റൽ മുളക് വറുത്ത് പൊടിച്ചെടുക്കുക. ശേഷം ഉള്ളി തൊലി കളഞ്ഞ് ഉപ്പ് ചേർത്ത് ചതച്ചെടുക്കാം. ഉള്ളി, മുളക് പൊടിച്ചത് എന്നിവയിലേക്ക് പുളി കലക്കിയതും ചേർക്കാം. ഇവയെല്ലാം നല്ലവണ്ണം മിക്സ് ചെയ്ത് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. രുചികരമായ മുളകു ചമ്മന്തി കപ്പ, ചോറ് എന്നിവയ്‌ക്കൊപ്പം കഴിക്കാവുന്നതാണ്.